പീച്ചിങ്ങച്ചിറ നവീകരിച്ചു

പുത്തൻകുരിശ്
വടവുകോട്–-പുത്തൻകുരിശ് പഞ്ചായത്ത് 15 ലക്ഷം രൂപ ചെലവഴിച്ച് പീച്ചിങ്ങച്ചിറ നവീകരിച്ചു. ഇടിഞ്ഞുപോയ പാർശ്വഭിത്തികൾ പുനർനിർമിച്ചു. കുളിക്കടവുകൾ അറ്റകുറ്റപ്പണികൾ നടത്തി പായലും പോളയും നീക്കി. കനാൽ റോഡിൽനിന്ന് കൈവരിയും റാംപും നിർമിച്ചു. കനാലിൽനിന്ന് മാലിന്യവുംമറ്റും കയറാതിരിക്കാൻ വലയും സ്ഥാപിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ അശോക് കുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷാജി ജോർജ് അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷ എൽസി പൗലോസ്, സി ജി നിഷാദ്, സുബിമോൾ, വിഷ്ണു വിജയൻ, അജിത ഉണ്ണിക്കൃഷ്ണൻ, വി എം റെജി എന്നിവർ സംസാരിച്ചു.










0 comments