ad
Deshabhimani

സ്വപ്നങ്ങൾ പൂവണിഞ്ഞു ; നിഥിനും നിഖിലും പൊലീസായി അച്ഛനെപ്പോലെ

police
avatar
കെ ഡി ജോസഫ്

Published on Apr 10, 2025, 03:09 AM | 1 min read


കാലടി : പൊലീസ് ഉദ്യോഗസ്ഥനായി വിരമിച്ച അച്ഛന്റെ രണ്ടുമക്കളും പൊലീസായി. പൊലീസ് ഉദ്യോഗസ്ഥനായി 31 വർഷം സേവനംചെയ്ത് വിരമിച്ച സിപിഒ കാലടി മരോട്ടിച്ചുവട്ടിൽ പരത്തിലാൽ പി എ വാസുവിന്റെയും റിട്ട. അധ്യാപിക രമണിയുടെയും മക്കളാണ് നിഥിൻ വാസുവും (29) നിഖിൽ വാസുവും (26).


മക്കൾക്ക് തന്നേപ്പോലെ പൊലീസിൽ ജോലി ലഭിക്കണമെന്നത് വാസുവിന്റെ ആഗ്രഹമായിരുന്നു. നിഖിൽ ബിഎസ്‌സി പാസായി പിഎസ്‌സി വഴി 2023ൽ പൊലീസിൽ ജോലിനേടി. നിഥിൻ എംകോം പാസായിട്ടുണ്ട്.


വ്യാഴാഴ്ച രാവിലെ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പൊലീസ്‌സേനയിൽ അംഗമാകും. ചടങ്ങ് കാണാൻ കുടുംബം മുഴുവൻ കൂടെയുണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home