താരങ്ങളായി ഇരട്ടകൾ

കോതമംഗലം
പ്ലസ്ടു പരീഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി ഇരട്ടകള്‍ താരങ്ങളായി. പുതുപ്പാടി ഫാ. ജോസഫ് മെമ്മോറിയല്‍ ഹയര്‍ സെക്കൻഡറി സ്കൂളിലെ ജൊനീല, ജൊനീറ്റ, കോട്ടപ്പടി മാര്‍ ഏലിയാസ് സ്കൂളിലെ എയ്ഞ്ചലീന, ഇസബെല്ല, കോതമംഗലം സെന്റ് അഗസ്റ്റ്യന്‍സ് സ്കൂളിലെ എലിസബത്ത്, മരിയ, ചെങ്ങൽ സെന്റ് ജോസഫ് ഗേൾസ് ഹൈസ്കൂളിലെ അനിത ഡേവിസ്, ആതിര ഡേവിസ് എന്നിവരാണ് ജീവിതത്തിലെന്നപോലെ പരീക്ഷയിലും ഉജ്വല തിളക്കം നേടി ഒരുമിച്ചത്.
മുളവൂര്‍ പുത്തേത്ത് ജോയി–-ഡിംപിള്‍ ദമ്പതികളുടെ മക്കളാണ് ജൊനീലയും ജൊനീറ്റയും. സയന്‍സ് ആയിരുന്നു വിഷയം. മാലിപ്പാറ കോടിയാട്ട് ഷിജു–-മഞ്ജു ദമ്പതികളുടെ മക്കളാണ് എയ്ഞ്ചലീനയും ഇസബെല്ലയും. എസ്എസ്എല്‍സി പരീക്ഷയിലും ഇവര്‍ക്ക് ഫുള്‍ എ പ്ലസ് ഉണ്ടായിരുന്നു. വെളിയേല്‍ച്ചാല്‍ റാത്തപ്പിള്ളില്‍ ബിജോ-–ബിജി ദമ്പതികളുടെ മക്കളാണ് എലിസബത്തും മരിയയും, കാഞ്ഞൂർ അയ്നാടൻ വീട്ടിൽ ഡേവിസിന്റെയും മെറിനയുടെയും മക്കളാണ് അനിത ഡേവിസും ആതിര ഡേവിസും.










0 comments