ad
Deshabhimani

പ്ലസ്‌ടു ഫലം

ജില്ലയ്‌ക്ക്‌ 83.56 
ശതമാനം വിജയം

വിഎച്ച്‌എസ്‌ഇ
 74.81 % കൊച്ചി വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷയിൽ (വിഎച്ച്‌എസ്‌ഇ) ജില്ലയിൽ 74.81 ശതമാനം വിജയം. 2064 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 1544 പേരും ഉപരി വിദ്യാഭ്യാസത്തിന്‌ യോഗ്യത നേടി. വാളകം മാർ സ്‌റ്റീഫൻ വിഎച്ച്‌എസ്‌എസ്‌ നൂറുശതമാനം വിജയം സ്വന്തമാക്കി. ഇവിടെ പരീക്ഷയെഴുതിയ 50 വിദ്യാർഥികളും ഉപരിപഠനത്തിന്‌ യോഗ്യത നേടി. വിജയശതമാനത്തിൽ രണ്ടാമത്‌ ഗവ. വിഎച്ച്‌എസ്‌എസ്‌ ഇരിങ്ങോൾ 98.36 ശതമാനം. 61ൽ 60 പേരും ഉപരിപഠനത്തിന്‌ അർഹതനേടി. ഗവ. വിഎച്ച്‌എസ്‌എസ്‌ നേര്യമംഗലമാണ്‌ വിജയശതമാനത്തിൽ മൂന്നാമത്‌ 96.08 ശതമാനം. 51 വിദ്യാർഥികളാണ്‌ ഇവിടെ പരീക്ഷ എഴുതിയത്‌. 49 പേർ ഉപരിപഠന യോഗ്യത കരസ്ഥമാക്കി. ജില്ലയിൽ കഴിഞ്ഞവർഷം വിഎച്ച്‌എസ്‌ഇയിൽ 70.33 ശതമാനമായിരുന്നു വിജയം. 2127 പേരാണ്‌ അന്ന്‌ പരീക്ഷയെഴുതിയത്‌. 1496 പേർ ഉപരിപഠനത്തിന്‌ യോഗ്യത നേടിയിരുന്നു.

പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ സന്തോഷം അധ്യാപകർക്കൊപ്പം പങ്കുവയ്ക്കുന്ന എറണാകുളം സെന്റ് തെരേസാസ് എച്ച്എസ്എസ് വിദ്യാർഥികൾ

വെബ് ഡെസ്ക്

Published on May 27, 2026, 01:35 AM | 2 min read

കൊച്ചി

ഹയർ സെക്കൻഡറി പരീക്ഷയിൽ മിന്നും വിജയം നേടി ജില്ല. 83.56 ശതമാനം വിജയം കൈവരിച്ചു. സംസ്ഥാനത്ത് രണ്ടാമതാണ്‌ എറണാകുളം. കഴിഞ്ഞവർഷം 83.09 ശതമാനമായിരുന്നു വിജയം. 194 സ്‌കൂളുകളിലായി 30,399 പേർ പരീക്ഷ എഴുതിയതിൽ 25,402 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 2751 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. കഴിഞ്ഞവർഷം 25,629 പേർ ഉപരിപഠനത്തിന്‌ യോഗ്യത നേടി. മുൻവർഷം എല്ലാ വിഷയത്തിനും എ പ്ലസ്‌ നേടിയത്‌ 2626 പേരാണ്‌. തേവര സേക്രഡ്‌ ഹാർട്‌സ്‌ എച്ച്‌എസ്‌എസിലെ മരിയ കൃപ മൈക്കിൾ (ഹ്യൂമാനിറ്റീസ്‌), പാറക്കടവ്‌ എൻഎസ്‌എസ്‌ എച്ച്‌എസ്‌എസിലെ എ എസ്‌ ഷിഫാന (സയൻസ്‌) എന്നിവർ 1200ൽ 1200 മാർക്കും നേടി. 10 സ്‌കൂളുകൾക്കാണ്‌ നൂറുശതമാനം വിജയം.


ടെക്‌നിക്കൽ സ്‌കൂൾ വിഭാഗത്തിൽ 79.87 ശതമാനം വിജയം നേടി ജില്ല സംസ്ഥാനത്ത്‌ രണ്ടാമതാണ്‌. 2025ൽ 70.65 ശതമാനവുമായി മൂന്നാംസ്ഥാനത്തായിരുന്നു. പരീക്ഷ എഴുതിയ 447 പേരിൽ 357 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 19 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. മുൻവർഷം 313 പേർ വിജയിച്ചതിൽ 34 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയിരുന്നു.


ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 60.68 ശതമാനമാണ് വിജയം. കഴിഞ്ഞവർഷം 60.81 ശതമാനമായിരുന്നു. 913 പേർ പരീക്ഷ എഴുതിയതിൽ 554 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 10 പേർ എല്ലാ വിഷയത്തിനും എ പ്ലസ്‌ നേടി. കഴിഞ്ഞവർഷം 540 പേർ വിജയിച്ചതിൽ 11 പേർ മുഴുവൻ എ പ്ലസ്‌ നേട്ടം സ്വന്തമാക്കിയിരുന്നു.


വിജയശതമാനം കൂടി; ജില്ല രണ്ടാമത്‌

ഹയർസെക്കൻഡറി പരീക്ഷയിൽ വിജയശതമാനം ഉയർത്തി ജില്ല. ഇത്തവണ 83.56 ആണ്‌ വിജയശതമാനം. മുൻവർഷം 83.09 ശതമാനമായിരുന്നു. എന്നാൽ, ജില്ലകളിൽ ഇക്കുറി രണ്ടാമതായി. കഴിഞ്ഞതവണ ഒന്നാമതായിരുന്നു. ഇക്കുറി വിജയശതമാനത്തിൽ ഒന്നാംസ്ഥാനത്ത്‌ ഇടുക്കിയാണ്‌.​


100 ശതമാനം 10 സ്കൂളിന്

ജില്ലയിലെ പത്ത്‌ വിദ്യാലയങ്ങൾക്ക്‌ 100 ശതമാനം വിജയത്തിന്റെ തിളക്കം. ആലുവ സെന്റ്‌ ഫ്രാൻസിസ്‌ എച്ച്‌എസ്‌എസ്‌, മൂവാറ്റുപുഴ സെന്റ്‌ അഗസ്‌റ്റിൻ ജിഎച്ച്‌എസ്‌എസ്‌, കളമശേരി രാജഗിരി എച്ച്‌എസ്‌എസ്‌, മൂവാറ്റുപുഴ നിർമല ഇഎം എച്ച്‌എസ്‌എസ്‌, ആലുവ നിർമല ഇഎം എച്ച്‌എസ്‌എസ്‌, ഗാർഡിയൻ ഏഞ്ചൽ ഇഎം എച്ച്‌എസ്‌എസ്‌ മണ്ണൂർ, സെന്റ്‌ ജോസഫ്‌ എച്ച്‌എസ്‌എസ്‌ ചെങ്ങൽ, സെന്റ്‌ ജോസഫ്‌ ഗേൾസ്‌ എച്ച്‌എസ്‌എസ്‌ കറുകുറ്റി, വിമല മാതാ എച്ച്‌എസ്‌എസ്‌ കദളിക്കാട്‌, സെന്റ്‌ ക്ലെയർ ഓറൽ സ്‌കൂൾ ഫോർ ദ ഡെഫ്‌ മാണിക്യമംഗലം. കഴിഞ്ഞവർഷം ആറ്‌ സ്‌കൂളുകളാണ് നൂറു ശതമാനം വിജയം കൈവരിച്ചത്‌.​


മുഴുവൻ മാർക്ക് നേടി; 
മരിയ കൃപ മൈക്കിളും ഷിഫാനയും

പ്ലസ്ടു പരീക്ഷയിലെ മിന്നും താരങ്ങളായി മരിയ കൃപ മൈക്കിളും എ എസ്‌ ഷിഫാനയും. സയൻസായിരുന്നു മരിയയുടെ വിഷയം. തേവര സേക്രഡ്‌ ഹാർട്ട്‌ എച്ച്‌എസ്‌എസ്‌ വിദ്യാർഥിയാണ്‌. ഹ്യുമാനിറ്റീസിലാണ്‌ ഷിഫാന മുഴുവൻ മാർക്കും നേടിയത്‌. പാറക്കടവ്‌ എൻഎസ്‌എസ്‌ എച്ച്‌എസ്‌എസിലെ വിദ്യാർഥിയാണ്‌.


വിഎച്ച്‌എസ്‌ഇ
 74.81 %

കൊച്ചി

വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷയിൽ (വിഎച്ച്‌എസ്‌ഇ) ജില്ലയിൽ 74.81 ശതമാനം വിജയം. 2064 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 1544 പേരും ഉപരി വിദ്യാഭ്യാസത്തിന്‌ യോഗ്യത നേടി.


വാളകം മാർ സ്‌റ്റീഫൻ വിഎച്ച്‌എസ്‌എസ്‌ നൂറുശതമാനം വിജയം സ്വന്തമാക്കി. ഇവിടെ പരീക്ഷയെഴുതിയ 50 വിദ്യാർഥികളും ഉപരിപഠനത്തിന്‌ യോഗ്യത നേടി. വിജയശതമാനത്തിൽ രണ്ടാമത്‌ ഗവ. വിഎച്ച്‌എസ്‌എസ്‌ ഇരിങ്ങോൾ 98.36 ശതമാനം. 61ൽ 60 പേരും ഉപരിപഠനത്തിന്‌ അർഹതനേടി. ഗവ. വിഎച്ച്‌എസ്‌എസ്‌ നേര്യമംഗലമാണ്‌ വിജയശതമാനത്തിൽ മൂന്നാമത്‌ 96.08 ശതമാനം. 51 വിദ്യാർഥികളാണ്‌ ഇവിടെ പരീക്ഷ എഴുതിയത്‌. 49 പേർ ഉപരിപഠന യോഗ്യത കരസ്ഥമാക്കി.


ജില്ലയിൽ കഴിഞ്ഞവർഷം വിഎച്ച്‌എസ്‌ഇയിൽ 70.33 ശതമാനമായിരുന്നു വിജയം. 2127 പേരാണ്‌ അന്ന്‌ പരീക്ഷയെഴുതിയത്‌. 1496 പേർ ഉപരിപഠനത്തിന്‌ യോഗ്യത നേടിയിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home