വിജയത്തിലും താരങ്ങളായി ആൻ സാറയും ആൻ മരിയയും

ആൻ സാറ ഷിജു, ആൻ മരിയ ഷിജു
പെരുമ്പാവൂർ
പ്ലസ്ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി ഇരട്ടകൾ താരങ്ങളായി. കുറുപ്പംപടി എംജിഎം ഹയർ സെക്കൻഡറി സ്കൂളിലെ ആൻ സാറ ഷിജു, ആൻ മരിയ ഷിജു എന്നിവരാണ് ഫുൾ എ പ്ലസ് നേടി വിജയത്തിലും താരങ്ങളായത്.
സ്കൂളുകൾ മാറിയെങ്കിലും പ്ലസ്ടുവരെ ഒരേ ക്ലാസിലാണ് പഠിച്ചത്. മേതല കല്ലിൽ ഗവ. എച്ച്‌എസ്‌എസിൽനിന്ന് എസ്‌എസ്‌എൽസിക്ക് ഇരുവരും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരുന്നു. ഇരുവരും എൻട്രൻസ് പരീക്ഷകൾക്കുള്ള പരിശീലനത്തിലാണ്. ബിസിനസുകാരനായ ഓടക്കാലി തലപ്പുഞ്ച മേയ്ക്കമാലിൽ ഷിജു ജോസിന്റെയും വായ്ക്കര ഗവ. യുപി സ്കൂൾ അധ്യാപിക കെ ഐ ബിൻസിയുടെയും മക്കളാണ്.










0 comments