ad
Deshabhimani

ജാതിവെറിയിൽ കലാസാഹിത്യസംഘം പ്രതിഷേധിച്ചു

PKS Protest

ജാതിവിവേചനത്തിനും മതവർഗീയതയ്ക്കുമെതിരെ അംബേദ്കർദിനത്തിൽ പുരോഗമന കലാസാഹിത്യസംഘം കലൂർ ജങ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധം 
ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Apr 15, 2026, 12:29 AM | 1 min read

കൊച്ചി

ജാതിവെറിക്കെതിരെ അംബേദ്കർദിനത്തിൽ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി കലൂർ ജങ്‌ഷനിൽ പ്രതിഷേധം സംഘടിപ്പിച്ചു. ജാതിപീഡനത്തിനിരയായി അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിധിൻരാജിന്റെ ആത്മഹത്യ നവോത്ഥാന പുരോഗമനമൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്ന കേരളത്തിൽ ജാതിവിവേചനം പ്രത്യക്ഷപ്പെടുന്നതിന്റെ അടയാളമാണെന്ന്‌ കലാസാഹിത്യസംഘം വ്യക്തമാക്കി.


ജാതിവിവേചനത്തിനും മതവർഗീയതയ്‌ക്കുമെതിരെ സംഘടിപ്പിച്ച പരിപാടി കേരള സംഗീതനാടക അക്കാദമി നിർവാഹകസമിതി അംഗം ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. കലാസാഹിത്യസംഘം ജില്ലാ പ്രസിഡന്റ്‌ ഡോ. കെ ജി പൗലോസ്, സെക്രട്ടറി സഹീർ അലി, വി കെ പ്രസാദ്, സി ബി വേണുഗോപാൽ, തെന്നൽ എന്നിവർ സംസാരിച്ചു. അൻവർ കാക്കനാട് കവിതകൾ ആലപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home