ad
Deshabhimani

പനങ്ങാട്‌ സ്വദേശി ജെൽസനെതിരെ കേസ്‌

വിഷുക്കണിയുമായെത്തിയ 
കുട്ടികൾക്കുനേരെ തോക്ക് ചൂണ്ടി ഭീഷണി

pistol
വെബ് ഡെസ്ക്

Published on Apr 17, 2026, 01:31 AM | 1 min read

പള്ളുരുത്തി

വിഷുക്കണി കാണിക്കാൻ ഇറങ്ങിയ കുട്ടികൾക്കുനേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പനങ്ങാട്‌ സ്വദേശിക്കെതിരെ കേസെടുത്തു. പനങ്ങാട് പികെഎം റോഡ് വള്ളുവശേരി ജെൽസനെതിരെയാണ് (33) പനങ്ങാട് പൊലീസ് കേസെടുത്തത്. ബുധൻ പുലർച്ചെ ഒന്നിനാണ്‌ സംഭവം. പ്രദേശത്തെ വീടുകളിൽ കണി കാണിക്കുന്ന കൂട്ടത്തിലാണ് അഞ്ചോളം കുട്ടികൾ ജെൽസന്റെ വീട്ടിൽ കയറിയത്.


പുറത്ത് ശബ്‌ദം കേട്ടപ്പോൾ ജെൽസന്റെ കുടുംബാംഗങ്ങളുടെ ഉറക്കം നഷ്ടപ്പെട്ടുവെന്ന്‌ തോക്കുമായി വന്ന് ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് കുട്ടികൾ പറഞ്ഞു. തോക്ക് ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ ചിതറിയോടിയ കുട്ടികൾ വീട്ടിലെത്തി മാതാപിതാക്കളെ വിവരമറിയിച്ചു. പനങ്ങാട് പൊലീസിൽ പുലർച്ചെ മൂന്നിന്‌ പരാതി നൽകി. തുടർന്ന് ജെൽസനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി പൊലീസ്‌ എയർ ഗൺ കസ്റ്റഡിയിലെടുത്തു. തോക്കിൽ പെല്ലറ്റുകൾ ഇല്ലെന്ന്‌ ഇയാൾ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home