പറന്നുയർന്ന് പിറവം

പിറവം ഗവ. താലൂക്കാശുപത്രി നവീകരണം പൂർത്തിയായപ്പോൾ
എൽദോ ജോൺ
Published on Nov 07, 2025, 02:11 AM | 2 min read
പിറവം
കൊച്ചിയുടെ ഉപനഗരമായി പറന്നുയരുന്ന വികസന മുന്നേറ്റവുമായി പിറവം നഗരസഭ. എൽഡിഎഫ് ഭരണസമിതി വാഗ്‌ദാനങ്ങൾ പൂർണമായും നിറവേറ്റി. രാഷ്ട്രീയ എതിരാളികൾപോലും സമ്മതിക്കുന്നതാണ് മുന്നേറ്റം. ആരോഗ്യം, ലൈഫ് ഭവനം, റോഡ്- പശ്ചാത്തല വികസനം, കുടിവെള്ളം, കാർഷികം, വിദ്യാഭ്യാസം, സാംസ്കാരികം, കായികം, ക്ഷേമപദ്ധതികൾ, സുരക്ഷ തുടങ്ങിയ സർവമേഖലകളിലും വെന്നിക്കൊടി പാറിച്ചു.
പിറവം താലൂക്കാശുപത്രിയിൽ സർക്കാർ പദ്ധതികൾക്കുപുറമെ നഗരസഭ മുടക്കിയത് 2.30 കോടി രൂപ. 93 കിടക്കകളുള്ള ഐപി കെട്ടിടത്തിലേക്ക് റാമ്പ് സൗകര്യം, കേന്ദ്രീകൃത ഓക്സിജൻ വിതരണകേന്ദ്രം, ആധുനിക നിലവാരത്തിൽ പുതിയ ഒപി ബ്ലോക്ക്, നേത്രചികിത്സയ്‌ക്ക് ഓപ്പറേഷൻ തിയറ്റർ ഉൾപ്പെടെ സംവിധാനം, ആധുനിക മോർച്ചറി ഫ്രീസർ സൗകര്യം, മനോഹരമായ കവാടം, പൂർണമായും ടൈൽചെയ്ത മുറ്റം, പൂന്തോട്ടം, ചാരുബെഞ്ചുകൾ, മികച്ച മാലിന്യസംസ്കരണം, ജനറേറ്റർ, രണ്ട് ആമ്പുലൻസുകൾ, ദിവസവും പുലർകാലംമുതൽ ആധുനിക ലാബ് പ്രവർത്തനം, തൈറോയിഡ് അനലൈസർ തുടങ്ങിയവ ഒരുക്കി. തുടർച്ചയായി രണ്ടുവർഷം ആർദ്ര കേരളം പുരസ്കാരം, സംരംഭക മേഖലയിൽ ജില്ലയിൽ ഒന്നാമത്, സമ്പൂർണ വാക്സിനേഷൻ ജില്ലയിൽ ഒന്നാമത്, സമ്പൂർണ ഡിജിറ്റൽ സാക്ഷരത ജില്ലയിൽ രണ്ടാംസ്ഥാനം എന്നിങ്ങനെ നേടി.
നെൽക്കർഷകർക്ക് ചെലവിന്റെ 50 ശതമാനം സബ്സിഡി നൽകുന്ന ഏക നഗരസഭ
550 ലൈഫ് വീടുകൾ, ഭവന നവീകരണത്തിന് 1.59 കോടി
കക്കാട്, കോട്ടപ്പുറം വെൽനസ് സെന്ററുകൾക്ക് പുതിയ മന്ദിരം
പാഴൂരിൽ കുടുംബക്ഷേമ ഉപകേന്ദ്രത്തിന് പുതിയ മന്ദിരം
ഗവ. ആയുർവേദ ആശുപത്രി ജില്ലാ നിലവാരത്തിൽ, ഒരു കോടിയുടെ പുതിയ മന്ദിരം
പ്രസവാനന്തര ശുശ്രൂഷയ്‌ക്ക് മധുരം മാതൃത്വം പദ്ധതി-
പാഴൂരിൽ ആയുർവേദ ഡിസ്പെൻസറി
കോട്ടപ്പുറത്ത് ഹോമിയോ ഉപകേന്ദ്രം
പാഴൂർ ഗവ. എൽപി സ്കൂൾ ആധുനിക നിലവാരത്തിൽ
നാമക്കുഴി ഗവ. സ്കൂളിൽ ആധുനിക ക്ലാസ് മുറികൾ,
ആറ്റുതീരം പാർക്ക് ഗ്രീൻ സ്പേസ് പാർക്കായി
കണ്ണീറ്റുമല പൊതുശ്മശാനം, മാലിന്യസംസ്കരണകേന്ദ്രം ഗ്രീൻഹിൽ പാർക്കായി മാറി
ഹൈടെക് ഹരിതകർമസേന
പിറവം മാർക്കറ്റ് നവീകരിച്ചു
നഗരസഭയിൽ വി എസ് സ്മാരക ഹാൾ
പോഴിമല നിവാസികൾക്ക് പട്ടയം
കളമ്പൂർ ലക്ഷം വീട് ഗ്രീൻ വില്ലകളായി
കുടിവെള്ളക്ഷാമം പരിഹരിക്കാൻ ബൃഹത് പദ്ധതികൾ ആരംഭിച്ചു
കൊമ്പനാമല, കല്ലുമാരി പദ്ധതി വിപുലീകരണം
കക്കാട് പമ്പുഹൗസിൽനിന്ന് പുതിയ പൈപ്പ്‌ലൈൻ
സൗജന്യ കുടിവെള്ളപദ്ധതിക്ക് 4.60 കോടി
തൊഴിലുറപ്പിൽ 12.5 കോടിയുടെ വികസനം
12 കോടിയുടെ റോഡ് വികസനം










0 comments