ad
Deshabhimani

മധുരം മാതൃത്വം പദ്ധതി ; പിറവത്ത് ഒരുകോടി ചെലവിൽ കെട്ടിടനിർമാണം തുടങ്ങി

Piravom Muncipality
വെബ് ഡെസ്ക്

Published on Oct 28, 2025, 01:30 AM | 1 min read


പിറവം

പിറവം നഗരസഭയുടെ പാലച്ചുവടുള്ള ഗവ. ആയുർവേദ ആശുപത്രിയിൽ ഒരുകോടി രൂപ ചെലവിൽ മധുരം മാതൃത്വം പദ്ധതിക്കായി മന്ദിരനിർമാണം തുടങ്ങി. പ്രസവശേഷം 45 ദിവസത്തിനുള്ളിൽ സ്ത്രീകൾക്കും നവജാതശിശുക്കൾക്കും 10 ദിവസത്തേക്ക് പ്രസവാനന്തര ശുശ്രുഷ നൽകുന്ന പദ്ധതിയാണ് മധുരം മാതൃത്വം. നിർമാണോദ്ഘാടനം മന്ത്രി വീണാ ജോർജ് ഓൺലൈനായി നിർവഹിച്ചു. അനൂപ് ജേക്കബ് എഎൽഎ അധ്യക്ഷനായി.


നഗരസഭ അധ്യക്ഷ ജൂലി സാബു പദ്ധതി വിശദീകരിച്ചു. ഉപാധ്യക്ഷൻ കെ പി സലിം മുഖ്യപ്രഭാഷണം നടത്തി. എം ജെ ജേക്കബ്, ഷൈനി ഏലിയാസ്, ബിമൽ ചന്ദ്രൻ, ഡോ. സീബ എസ് ബാലകൃഷ്ണൻ, ഡോ. അജേഷ് മനോഹർ, സി കെ പ്രകാശ്, സോമൻ വല്ലയിൽ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home