ad
Deshabhimani

പിറവം ഓർത്തഡോക്സ് 
വലിയപള്ളിയിൽ പെരുന്നാൾ

piravom church
വെബ് ഡെസ്ക്

Published on Jan 03, 2026, 01:45 AM | 1 min read


പിറവം

സെന്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ കത്തീഡ്രലിൽ (പിറവം വലിയപള്ളി) ദനഹാ പെരുന്നാളിന് ഇടവക മെത്രാപോലീത്ത ഡോ. തോമസ് മാർ അത്താനാസിയോസ് കൊടിയേറ്റി.


ശനി വൈകിട്ട് ആറിന് സന്ധ്യാനമസ്കാരം, 6.45ന് ലഹരിക്കെതിരെ എക്സൈസ് വകുപ്പിന്റെ ഓട്ടംതുള്ളൽ അവതരണം, ഭക്തസംഘടനകളുടെ വാർഷികം, ഞായർ 8.30ന്‌ ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപോലീത്തയുടെ കാർമികത്വത്തിൽ കുർബാന, 11.15ന് മുതിർന്നവരെ ആദരിക്കുന്നു, 6.45ന് കണ്ടനാട് ഈസ്റ്റ് ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ക്രിസ്മസ് കാരൾ ഗാനമത്സരം. അഞ്ചിന് പകൽ രണ്ടിന് വാദ്യമേളങ്ങൾ. വൈകിട്ട് നാലിന് പേപ്പതി ചാപ്പലിൽനിന്ന് വലിയപള്ളിയിലേക്ക് പ്രദക്ഷിണം. 8.30ന് ആശീർവാദം, തുടർന്ന് നേർച്ചസദ്യ. ആറിന് രാവിലെ 7.30ന് ദനഹാ ശുശ്രൂഷ. ചടങ്ങുകൾക്ക് ഗീവർഗീസ് മാർ പീലിക്സിനോസ് മെത്രാപോലീത്ത കാർമികത്വം വഹിക്കും. കരവട്ടെ കുരിശിങ്കലേക്ക് പ്രദക്ഷിണം, 12.45ന് നേർച്ചസദ്യ.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home