പിറവത്ത് വിവിധ പദ്ധതികൾക്ക് 29.25 കോടി ; എക്സൈസ് കടവ് പാലത്തിന് പുതുജീവൻ

പിറവം
സംസ്ഥാന ബജറ്റിൽ പിറവം മണ്ഡലത്തിൽ 29.25 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി. എക്‌സൈസ് കടവ് പാലത്തിന്റെ വിശദപദ്ധതിരേഖ തയ്യാറാക്കുന്നതിനും മണ്ണുപരിശോധനയ്‌ക്കുമായി അഞ്ചുലക്ഷം രൂപ അനുവദിച്ചു. പിറവം നഗരവികസനത്തിന് പാലം അനിവാര്യമാണെന്ന് വ്യക്തമാക്കി എൽഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി സർക്കാരിലും മന്ത്രിതലത്തിലും ആവശ്യം ഉന്നയിച്ചിരുന്നു. 2015ൽ യുഡിഎഫ് സർക്കാർ പ്രഖ്യാപനം നടത്തി നടപ്പാക്കാതെപോയതാണ് എക്സൈസ് കടവ് പാലം.
നവകേരളസദസ്സിൽ ഉന്നയിച്ച വിവിധ റോഡുകൾക്കും തുക അനുവദിച്ചിട്ടുണ്ട്. അഞ്ചൽപ്പെട്ടി- കാവുംകട- മാമലശേരി -മംഗലത്തുപടി റോഡ് -– അഞ്ചു കോടി, മുല്ലൂർപടി - കോട്ടപ്പുറം- കളമ്പൂർ കാവ് റോഡ് - മൂന്നുകോടി, കൊള്ളിക്കൽ -കൊച്ചുപള്ളി റോഡ് -രണ്ടു കോടി, ഇടയാർ മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ 6.14 കോടി, എംവിഐപി കനാലിന്റെ നവീകരണം 11.56 കോടി, ഹില്‍പാലസ് നവീകരണം 1.50 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
കൂടാതെ 285.50 കോടി രൂപയുടെ പ്രവൃത്തികൾക്കും അനുമതിയുണ്ട്. സീപോര്‍ട്ട്–എയര്‍പോര്‍ട്ട് റോഡില്‍ ചിത്രപ്പുഴമുതല്‍ ഇരുമ്പനംവരെ നാലുവരിപ്പാത, തിരുവാങ്കുളം ബണ്ട് റോഡിന് ഒരുകോടി രൂപകൂടി, കൂത്താട്ടുകുളം റിങ് റോഡ്, പേപ്പതിമുതല്‍ പാഴൂര്‍വരെ വളവുകള്‍ നിവര്‍ത്തി റോഡ് നേരെയാക്കൽ, കാക്കൂര്‍ -കക്കയം – പാലച്ചുവട് റോഡ്, മുളന്തുരുത്തി സിവില്‍ സ്റ്റേഷൻ കെട്ടിട നിര്‍മാണം,ചോറ്റാനിക്കര പഞ്ചായത്തിനെയും തൃപ്പൂണിത്തുറ നഗരസഭയെയും ബന്ധിപ്പിക്കുന്ന കടുങ്ങമംഗലം -ടോക് എച്ച് പാലം, പിറവം താലൂക്കാശുപത്രിക്ക് പുതിയ ഐപി ബ്ലോക്ക്, കൂത്താട്ടുകുളത്ത് മിനി സിവില്‍ സ്റ്റേഷന്‍, മുത്തോലപുരം –ചേലക്കല്‍ റോഡ്, ചോറ്റാനിക്കര ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ മൈതാന നവീകരണവും സിന്തറ്റിക് ട്രാക്ക് നിര്‍മാണവും, ഇലഞ്ഞി മുത്തോലപുരം മൃഗാശുപത്രിയുടെ നവീകരണം, രാമമംഗലം ഊരമന ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഓഡിറ്റോറിയം, പള്ളിയംതടം–ഇടവട്ട –വിടങ്ങറ റോഡ്, പാമ്പാക്കുട–വെട്ടിമൂട് – ആത്താനിക്കല്‍ റോഡ്, കൂത്താട്ടുകുളം – ശ്രീധരിയം -ചമ്പമല–വളപ്പ്–ജോസ്ഗിരി– മുത്തോലപുരം റോഡ്, ആരക്കുന്നം–ആമ്പല്ലൂര്‍ -മറ്റത്താന്‍ കടവ് റോഡ് തലക്കോട്–എരുവേലി റോഡ് എന്നിവയാണ് ബജറ്റിൽ ഇടംപിടിച്ചത്.











0 comments