ad
Deshabhimani

"ബ്രഷ് സ്ട്രോക്സ് ആൻഡ് ഇൻസൈറ്റ്സ്'; ചിത്രപ്രദർശനം ആരംഭിച്ചു

Picture exhibition

എറണാകുളം ദർബാർ ഹാളിൽ ചൊവ്വാഴ്ച ആരംഭിച്ച ഡോ. ജയശങ്കർ പള്ളിപ്പുറത്തിന്റെ 'തൂലികാ ചിത്രങ്ങളും ഉൾകാഴ്ചകളും' എന്ന അക്രിലിക് ചിത്രപ്രദർശനത്തിൽനിന്ന്

വെബ് ഡെസ്ക്

Published on May 13, 2026, 01:26 AM | 1 min read

കൊച്ചി

കലയും ശാസ്ത്രവും സംഗീതവും സമന്വയിക്കുന്ന ചിത്രപ്രദർശനത്തിന് എറണാകുളം ദർബാർ ഹാൾ ആർട്ട് സെന്ററിൽ തുടക്കമായി. പ്രശസ്ത ശാസ്ത്രജ്ഞനും കലാകാരനുമായ ഡോ. ജയശങ്കർ പള്ളിപ്പുറം ഒരുക്കിയ "ബ്രഷ് സ്ട്രോക്സ് ആൻഡ് ഇൻസൈറ്റ്സ്' എന്ന അക്രിലിക് ചിത്രപ്രദർശനം നിരവധിപേരെ ആകർഷിക്കുന്നു.


മനുഷ്യബന്ധങ്ങൾ, പ്രകൃതി, സംഗീതം, ആത്മീയത എന്നിങ്ങനെ വൈവിധ്യമാർന്ന വിഷയങ്ങളാണ് ഡോ. ജയശങ്കർ കാൻവാസിൽ പകർത്തിയിരിക്കുന്നത്. "ബേബി ഡിലൈറ്റ്സ്', "ഫിഷറീസ് ലൈവ്‌ലിഹുഡ്', "സംഗീത ദേവത', "ശിവപാർവതി', "വൈൽഡ് മ്യൂസിക്' തുടങ്ങി മുപ്പതിലധികം ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. 27 പോർട്രൈറ്റ്‌ ചിത്രങ്ങളും നാല്‌ ലാൻഡ്‌സ്‌കേപ് ചിത്രങ്ങളും പ്രദർശനത്തിലുണ്ട്‌.

അഗ്രികൾച്ചറൽ റിസർച്ച് സർവീസിൽ ശാസ്ത്രജ്ഞനായും ഡയറക്ടറായും 35 വർഷം പ്രവര്‍ത്തിച്ച ഡോ. ജയശങ്കർ 2021ൽ വിരമിച്ചശേഷമാണ്‌ ചിത്രകലയിലേക്ക് തിരിഞ്ഞത്. കർണാടക സംഗീതത്തിലും താൽപ്പര്യമുള്ള അദ്ദേഹം 2018 മുതൽ "സീതൽ ഡിജിറ്റൽ സ്റ്റുഡിയോ' എന്ന മ്യൂസിക് സ്റ്റുഡിയോയും നടത്തുന്നുണ്ട്‌. പകൽ 11 മുതൽ രാത്രി ഏഴുവരെയാണ് പ്രദർശന സമയം. 16ന്‌ സമാപിക്കും.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home