ഫിസിയോതെറാപ്പി ദിനാചരണം

കനിവ് പാലിയേറ്റീവ് ഏരിയ കമ്മിറ്റി നടത്തിയ ഫിസിയോതെറാപ്പി ദിനാചരണം കേരള ബാങ്ക് ഡയറക്ടർ പുഷ്പ ദാസ് ഉദ്ഘാടനം ചെയ്യുന്നു
പെരുമ്പാവൂർ
കനിവ് പാലിയേറ്റീവ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫിസിയോതെറാപ്പി ദിനാചരണം നടത്തി. കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗം പുഷ്പ ദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഡയറക്ടർ ബോർഡ് അംഗം എം പി മോളി അധ്യക്ഷയായി.
കനിവ് പാലിയേറ്റീവ് ഡയറക്ടർ ബോർഡ് അംഗങ്ങളായ പി എം സലീം, ഡോ. എസ് വിനീത്, ഡോ. എ കെ സജീഷൻ, വി കെ സന്തോഷ്, കുര്യൻ ജോർജ്, സാജു പോൾ, ഷീല സതീശൻ, കൃഷ്ണാ സുധാകർ എന്നിവർ സംസാരിച്ചു.
കവളങ്ങാട്
കവളങ്ങാട് ഏരിയ കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ ലോക ഫിസിയോതെറാപ്പി ദിനാചരണം നടത്തി. നെല്ലിമറ്റം കനിവ് ഫിസിയോതെറാപ്പി സെന്ററിൽ നടന്ന ദിനാചരണം ആന്റണി ജോൺ എംഎൽഎ ഉദ്‌ഘാടനം ചെയ്തു.
കനിവ് ഏരിയ പ്രസിഡന്റ് എം പി വർഗീസ് അധ്യക്ഷനായി. കനിവ് ഏരിയ സെക്രട്ടറി ഷിജോ അബ്രഹാം, കവളങ്ങാട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതി ചെയർമാൻ ഷിബു പടപ്പറമ്പത്ത്, കവളങ്ങാട് സഹകരണ ബാങ്ക് പ്രസിഡന്റ് യാസർ മുഹമ്മദ്, മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി സൗമ്യ സനൽ, കെ ടി മനോജ് എന്നിവർ സംസാരിച്ചു.
നെടുമ്പാശേരി
കനിവ് പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സംഘടിപ്പിച്ച ഫിസിയോതെറാപ്പി ദിനാചരണവും ഓണാഘോഷവും നടി തങ്കം മോഹൻ ഉദ്ഘാടനം ചെയ്തു. കനിവ് പ്രസിഡന്റ് പി ആർ രാജേഷ് അധ്യക്ഷനായി.
നാടകസംവിധായകൻ മോഹൻ കൃഷ്ണൻ, കനിവ് സെക്രട്ടറി കെ ജെ ഐസക്, ചെങ്ങമനാട് സഹകരണ ബാങ്ക് പ്രസിഡന്റ് എം കെ അസീസ്, ഏയ്ഞ്ചൽ സ്മിജു, ടി ആർ ദീപു എന്നിവർ സംസാരിച്ചു. കലാപരിപാടികളും അരങ്ങേറി.
കൊച്ചി
കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ എറണാകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫിസിയോതെറാപ്പി ദിനാചരണം ചേരാനല്ലൂർ കനിവ് ഫിസിയോതെറാപ്പി സെന്ററിൽ ആചരിച്ചു. ഡോ. ഗ്രേസി ഉദ്ഘാടനം ചെയ്തു.
കനിവ് ഏരിയ പ്രസിഡന്റ് ടി ആർ ഷണ്മുഖദാസ് അധ്യക്ഷനായി. ഡോ. നികിത വിപിൻ ക്ലാസെടുത്തു. കനിവ് ഏരിയ സെക്രട്ടറി ആർ നിഷാദ് ബാബു, സിപിഐ എം ചേരാനല്ലൂർ ലോക്കൽ സെക്രട്ടറി പി പി ജോർജ്, ചേരാനല്ലൂർ സഹകരണ ബാങ്ക് പ്രസിഡന്റ് പി പി മുരളി, വി എസ് ഉദയൻ, ടി വി വിനീഷ് എന്നിവർ സംസാരിച്ചു. ഓണക്കിറ്റും നൽകി.
മട്ടാഞ്ചേരി
കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കൊച്ചി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എ കെ കാർത്തികേയൻസ്മാരക ഫിസിയോതെറാപ്പി സെന്ററിൽ ഫിസിയോതെറാപ്പി ദിനാചരണം നടത്തി.
സിപിഐ എം കൊച്ചി ഏരിയ സെക്രട്ടറി പി എസ് രാജം ഉദ്ഘാടനം ചെയ്തു. കനിവ് കൊച്ചി വൈസ് പ്രസിഡന്റ് പി ജെ ദാസൻ അധ്യക്ഷനായി. കെ എ അജേഷ്, നിഷ ജോളി, ആന്റണി ഫ്രാൻസിസ്, വത്സല ഗിരീഷ് എന്നിവർ സംസാരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് പായസവിതരണവുമുണ്ടായി.










0 comments