ad
Deshabhimani

ഇന്ധന വിലവർധന

ഏരിയകളിൽ സിപിഐ എം ജനകീയ പ്രക്ഷോഭം നാളെ

petrol price
വെബ് ഡെസ്ക്

Published on Jun 03, 2026, 12:25 AM | 1 min read

കൊച്ചി

കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലക്കയറ്റത്തിനെതിരെ സിപിഐ എം നേതൃത്വത്തില്‍ വ്യാഴാഴ്ച ഏരിയാ കേന്ദ്രങ്ങളില്‍ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും. എറണാകുളത്ത് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവും തൃപ്പൂണിത്തുറയില്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി എൻ മോഹനനും മുവാറ്റുപുഴയില്‍ ജില്ലാ സെക്രട്ടറി എസ് സതീഷും പ്രതിഷേധം ഉദ്ഘാടനം ചെയ്യും.


കളമശേരിയില്‍സി എം ദിനേശ് മണി, പള്ളുരുത്തിയില്‍ എസ് ശർമ, പറവൂരില്‍ എം അനിൽകുമാർ, തൃക്കാക്കരയില്‍ പി ആർ മുരളീധരൻ, വൈപ്പിനില്‍ ജോൺ ഫെർണാണ്ടസ്, കോതമംഗലത്ത് സി ബി ദേവദർശനൻ, കോലഞ്ചേരിയില്‍ ആർ അനിൽകുമാർ, അങ്കമാലിയില്‍ കെ എൻ ഉണ്ണിക്കൃഷ്ണൻ, കവളങ്ങാട് ടി സി ഷിബു, പെരുമ്പാവൂരില്‍ സി കെ പരീത്, ആലുവയില്‍ കെ എസ് അരുൺ കുമാർ, കൂത്താട്ടുകുളത്ത് ഷാജി മുഹമ്മദ്, കൊച്ചിയില്‍ എം ബി ഷൈനി എന്നിവര്‍ ഉദ്ഘാടനം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home