ad
Deshabhimani

എംസിഎഫിലെ മാലിന്യങ്ങൾ കുന്നുകൂടുന്നു ; നടപടിയെടുക്കാതെ പെരുമ്പാവൂർ നഗരസഭ

Perumbavur Muncipality
വെബ് ഡെസ്ക്

Published on Jan 29, 2026, 01:45 AM | 1 min read


പെരുമ്പാവൂർ

നഗരസഭയിലെ മെറ്റീരിയൽ കലക്ഷൻ സെന്ററിൽ മാലിന്യം നിറഞ്ഞിട്ടും നീക്കം ചെയ്യാൻ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. മുനിസിപ്പൽ ലൈബ്രറിക്ക്‌ എതിർവശത്തുള്ള എംസിഎഫിൽ ഉപയോഗശൂന്യമായ മാലിന്യം 10 സെന്റിൽ നിറഞ്ഞുകിടക്കുകയാണ്. മൂന്നുമാസത്തെ മാലിന്യമാണ് നിറഞ്ഞുകിടക്കുന്നത്. മാലിന്യം ചവിട്ടി അമർത്തിവയ്ക്കുന്നതിനാൽ മതിലിനും വിള്ളലുണ്ട്. ലൈബ്രറി റോഡിലും കാനയിലും മാലിന്യം നിറഞ്ഞുകിടക്കുകയാണ്. ഉപയോഗശൂന്യമായ പ്ലാസ്റ്റിക്, തുണി തുടങ്ങിയവയാണ് കെട്ടിക്കിടക്കുന്നത്.


കണ്ണൂരിലെ തിരുവോണം എന്റർപ്രൈസസാണ് മാലിന്യം ഏറ്റെടുക്കാൻ കരാർ എടുത്തിരിക്കുന്നത്. അവർക്ക് എട്ടുലക്ഷം രൂപയിൽപ്പരം നഗരസഭ കൊടുക്കാനുണ്ട്. ബാധ്യത തീർക്കാതെ മാലിന്യം ശേഖരിക്കില്ലെന്നാണ് കരാറുകാരുടെ നിലപാട്. തരംതിരിച്ചിട്ടിരിക്കുന്ന മാലിന്യം കയറ്റി പോകാത്തതിനാൽ പുറമെനിന്നെത്തുന്നവർ ഭക്ഷ്യ അവശിഷ്ടങ്ങൾവരെ തള്ളുന്നുണ്ട്. കുഴിപ്പിള്ളിക്കാവ്, മുനിസിപ്പൽ ലൈബ്രറി, ഹോമിയോ ആശുപത്രി, ഭിന്നശേഷിവിദ്യാർഥികൾ പഠിക്കുന്ന കേന്ദ്രം എന്നിവ പ്രവർത്തിക്കുന്നുണ്ട്. നഗരസഭ അടിയന്തരനടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home