പെപ്പർ ക്രിയേറ്റീവ് പുരസ്കാരങ്ങൾ വിതരണം ചെയ്തു

പെപ്പർ ക്രിയേറ്റീവ്സ് പുരസ്കാരദാനച്ചടങ്ങ് ട്രിഭ സ്ഥാപകനും ഒഗിൽവി മുൻ വൈസ് ചെയർമാനുമായ സൊണാൽ ഡബ്രാൽ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
പെപ്പർ ക്രിയേറ്റീവ് അവാർഡുകൾ കൊച്ചിയിൽ വിതരണം ചെയ്തു. ഈ വർഷത്തെ ഏജൻസി ഓഫ് ദി ഇയർ, ഗ്രാൻഡ് പ്രീ പുരസ്കാരങ്ങൾ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബി പോസിറ്റീവ് 24 കരസ്ഥമാക്കി. അഡ്വർടൈസർ ഓഫ് ദി ഇയർ പുരസ്കാരത്തിന് മാതൃഭൂമി ക്ലബ് എഫ്എം അർഹരായി. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള മികച്ച ഏജൻസികളെ ആദരിച്ചു.
തിരുവനന്തപുരം ആസ്ഥാനമായ സ്റ്റാർക്ക് കമ്യൂണിക്കേഷൻസ് ബെസ്റ്റ് ഓഫ് കേരള പുരസ്കാരം നേടി. ‘ബെസ്റ്റ് ഓഫ് കർണാടക'യായി ഫ്രീഫ്ലോ ഐഡിയാസും ‘ബെസ്റ്റ് ഓഫ് തെലങ്കാന'യായി പ്രാവൽ മീഡിയയും തെരഞ്ഞെടുക്കപ്പെട്ടു. സ്വർണം, വെള്ളി, വെങ്കലം ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായി 140-ഓളം അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു. രണ്ടാം റൗണ്ടിലെത്തിയ 150-ഓളം ഏജൻസികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു.
ട്രിഭ സ്ഥാപകനും ഒഗിൽവി മുൻ വൈസ് ചെയർമാനുമായ സൊണാൽ ഡബ്രാൽ മുഖ്യാതിഥിയായി. രാജീവ് റാവു, പ്രതാപ് സുതൻ എന്നിവർ മുഖ്യാതിഥികളായി. പെപ്പർ ട്രസ്റ്റ് ചെയർമാൻ കെ വേണുഗോപാൽ അധ്യക്ഷനായി. പി കെ നടേഷ്, ജി ശ്രീനാഥ്, ഡോ. ടി വിനയ് കുമാർ തുടങ്ങിയവർ സംസാരിച്ചു.









0 comments