Deshabhimani

പെൻഷനേഴ്‌സ് യൂണിയൻ

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പാക്കണം

Pensioners' Union

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കോതമംഗലം ഈസ്റ്റ് ബ്ലോക്ക് കൗൺസിൽ യോഗം ജില്ലാ സെക്രട്ടറി പി ബി ജഗദീഷ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 29, 2026, 01:50 AM | 1 min read

കവളങ്ങാട്


പെൻഷൻ പരിഷ്കരണം ഉടൻ നടപ്പാക്കണമെന്ന് പെൻഷനേഴ്സ് യൂണിയൻ ആവശ്യപ്പെട്ടു. ക്ഷാമാശ്വാസ കുടിശ്ശിക അനുവദിക്കുക, മെഡിസെപ്പ് പദ്ധതി കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കോതമംഗലം ഈസ്റ്റ് ബ്ലോക്ക് കൗൺസിൽ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.


ജില്ലാ സെക്രട്ടറി പി ബി ജഗദീഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം ഡി ബാബു അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി ടി എസ് രാജു, ട്രഷറർ പി അരവിന്ദാക്ഷൻനായർ, വൈസ് പ്രസിഡന്റ് ജോയിൻ മേരി ജോസ്, ഒ ടി രാജേന്ദ്രൻ, എ എം ജോർജ്, എം തുളസീധരൻപിള്ള, പി എസ് വത്സല തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home