ad
Deshabhimani

5 വർഷം 5 പ്രസിഡന്റ്‌, 3 വൈസ്‌ പ്രസിഡന്റ്‌

പായിപ്രയിൽ പ്രസിഡന്റുമാർ ക്യൂവിലാണ്‌

payipra panchayath
വെബ് ഡെസ്ക്

Published on Dec 28, 2025, 01:31 AM | 1 min read

മൂവാറ്റുപുഴ


യുഡിഎഫിന്‌ ഭൂരിപക്ഷമുള്ള പായിപ്ര പഞ്ചായത്തിലെ അധികാരത്തർക്കത്തിന്‌ പരിഹാരമായി അഞ്ചുവർഷം ഉ‍ൗഴമിട്ട്‌ അഞ്ച്‌ പ്രസിഡന്റുമാർ ഭരിക്കാൻ ധാരണ. അഞ്ചുവർഷത്തിനിടെ മുസ്ലിംലീഗിലെ രണ്ടും കോൺഗ്രസിലെ മൂന്നും പ്രസിഡന്റുമാർ മാറിമാറി പ്രസിഡന്റിന്റെ കസേരയിലിരിക്കും. വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്ത്‌ മൂന്നുപേർക്കാണ്‌ ഉ‍ൗഴം.

പ്രസിഡന്റ്‌സ്ഥാനം ആദ്യ ഒന്നരവർഷം മുസ്ലിംലീഗിനും തുടർന്നുള്ള മൂന്നരവർഷം കോൺഗ്രസിനുമായാണ്‌ വീതിച്ചിട്ടുള്ളത്‌. ലീഗിന് ലഭിക്കുന്ന ഒന്നരവർഷം, അഞ്ചാംവാർഡിലെ സീനത്ത് അസീസ്‌, ആറാം വാർഡിലെ ബിസ്മി സലാം എന്നിവർ പങ്കിടും. തുടർന്ന് ഒന്നരവർഷം കോൺഗ്രസിലെ എട്ടാം വാർഡ് അംഗം മിനി എൽദോ, ഒന്നരവർഷം കോൺഗ്രസിലെ 14–-ാം വാർഡ് അംഗം റംല കബീർ, ആറുമാസം കോൺഗ്രസിലെ ഒന്നാം വാർഡ് അംഗം ശാലിനി ഷാജി എന്നിവർ ഭരിക്കും.

വൈസ് പ്രസിഡന്റ് സ്ഥാനം ആദ്യ ഒരുവർഷം കോൺഗ്രസിലെ 20–-ാം വാർഡ് അംഗം കെ പി ജോയിക്കും ഒരു വർഷം 23–-ാം വാർഡിലെ എം സി വിനയനുമാണ് നൽകുക.


തുടർന്ന് മൂന്നുവർഷം വൈസ് പ്രസിഡന്റ് സ്ഥാനം മുസ്ലിംലീഗിലെ ഏഴാം വാർഡ് അംഗം കെ എം അബ്ദുൽ കരീമിനും നൽകും. കഴിഞ്ഞതവണ പായിപ്ര പഞ്ചായത്തിൽ മൂന്ന് പ്രസിഡന്റുമാരും മൂന്ന് വൈസ് പ്രസിഡന്റുമാരുമാണ്‌ ഉ‍ൗഴമിട്ട്‌ ഭരിച്ചത്‌.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home