ad
Deshabhimani

കോതമംഗലത്തെ 24 പട്ടയ 
അപേക്ഷകൾക്ക് അംഗീകാരം

pattayam
വെബ് ഡെസ്ക്

Published on Jan 25, 2026, 12:45 AM | 1 min read


കോതമംഗലം

കോതമംഗലം താലൂക്കിലെ 24 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം ലഭ്യമായതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന അപേക്ഷകളാണിത്‌. കുട്ടമ്പുഴ 18, കോതമംഗലം അഞ്ച്‌, പോത്താനിക്കാട് ഒന്ന്‌ എന്നിങ്ങനെയാണ്‌ അംഗീകാരം ലഭ്യമായത്.


യോഗത്തിൽ ആന്റണി ജോൺ എംഎൽഎ അധ്യക്ഷനായി. തഹസിൽദാർ എം അനിൽകുമാർ, സ്പെഷ്യൽ തഹസിൽദാർ ജി രശ്മി, മുനിസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു, മേരി കുര്യാക്കോസ്, ഗീത ജയകുമാർ, കെ എ നൗഷാദ് തുടങ്ങിയവർ സംസാരിച്ചു. താലൂക്കിലെ അർഹരായ മുഴുവൻ ആളുകൾക്കും സമയബന്ധിതമായി പട്ടയം ലഭ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും എംഎൽഎ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home