ad
Deshabhimani

print edition സുറിയാനി സഭ തലവൻ മഞ്ഞനിക്കര ദയറയിൽ

Patriarch of the Syriac Orthodox Church
avatar
Sports Desk

Published on Dec 11, 2025, 12:15 AM | 1 min read


പുത്തൻകുരിശ്

സ്വകാര്യ സന്ദർശനത്തിനായി കേരളത്തിലെത്തിയ ആകമാന സുറിയാനി സഭ തലവൻ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവാ മഞ്ഞനിക്കരയിൽ ദയറയിൽ 10 ദിവസം വിശ്രമിക്കും. ബുധൻ രാവിലെ നെടുമ്പാശേരിയിൽനിന്ന്‌ മലേക്കുരിശ് ദയറായിൽ എത്തിയ ബാവായെ മെത്രാപോലീത്തമാരായ കുര്യാക്കോസ് മാർ ദിയസ്കോറസ്, ഗീവർഗീസ് മാർ അത്താനാസിയോസ് എന്നിവർ ചേർന്ന് സ്വീകരിച്ചു.


കാതോലിക്ക ബസേലിയോസ് ജോസഫ് ബാവായുമായി കൂടിക്കാഴ്ച നടത്തിയശേഷം ഉച്ചയോടെ മഞ്ഞനിക്കരയിലേക്ക് പോയി. ബാവായ്‌ക്കൊപ്പം മർക്കോസ് മാർ ക്രിസ്റ്റഫോറസ് മെത്രാപോലീത്തയുമുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home