അപകടകരമായ പാര്‍ക്കിങ് ; കൊച്ചിൻ റിഫൈനറിയിലേക്ക് യന്ത്രഭാഗവുമായെത്തിയ വാഹനം പൊലീസ് തടഞ്ഞു

കോലഞ്ചേരി
കൊച്ചിൻ റിഫൈനറിയിലേക്ക് യന്ത്രഭാഗവുമായെത്തിയ വാഹനം കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ വരിക്കോലി പോസ്റ്റ് ഓഫീസിനുസമീപം പൊലീസ് തടഞ്ഞു. നിരവധി അപകടങ്ങൾ നടക്കുന്ന ഈ ഭാഗത്ത്, വീടുകളുടെ മുൻവശത്തായി വാഹനം നിർത്തിയിട്ടതിനെ തുടർന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്.
ഗുജറാത്തിൽനിന്ന് കൂറ്റൻ ഉപകരണങ്ങളുമായി വാഹനം ഇവിടെ എത്തിയിട്ട് മൂന്നുദിവസമായി. വരുന്നവഴിയിൽ വൈദ്യുതി പോസ്റ്റുകളും നിരവധി കേബിളുകളും നശിപ്പിച്ചെന്ന പരാതിയിൽ 25,000 രൂപ പിഴയടയ്‌ക്കണമെന്ന് അധികൃതർ നിർദേശിച്ചു. എന്നാൽ, കമ്പനിയുടമ വന്ന് പണം അടച്ചാൽമാത്രമേ ദേശീയപാതയോരത്തുനിന്ന് വാഹനം മാറ്റാൻ കഴിയൂവെന്ന നിലപാടിലാണ് ഡ്രൈവർ.










0 comments