ad
Deshabhimani

ടിവിഎസ് കവലയിൽ 
അനധികൃത പാർക്കിങ്‌

parking
വെബ് ഡെസ്ക്

Published on Jan 19, 2026, 12:15 AM | 1 min read


ആലങ്ങാട്

ആലുവ–പറവൂർ റോഡിൽ മാളികംപീടികയ്‌ക്കും കോട്ടപ്പുറത്തിനും ഇടയ്‌ക്ക് ടിവിഎസ് കവലയിൽ വാഹനങ്ങൾ അനധികൃതമായി നിർത്തിയിടുന്നത് യാത്രാദുരിതത്തിന് കാരണമാകുന്നു. പുതിയ ലോറികളുടെ ചെയിസുകളാണ് റോഡരികിൽ നിരനിരയായി ദിവസങ്ങളോളം നിർത്തിയിടുന്നത്. വാഹനത്തിരക്കേറിയ റോഡിൽ ഇതുമൂലം ഇരുചക്രവാഹനയാത്രികരും കാൽനടയാത്രക്കാരും ബുദ്ധിമുട്ടുകയാണ്. ആലങ്ങാട് കെഇഎം ഹൈസ്കൂളിലേക്ക് പോകുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ യാത്ര ചെയ്യുന്ന റോഡാണിത്. ഇത് അപകടമുണ്ടാക്കാൻ കാരണമാകും.


തിരക്കേറിയ ഈ റോഡിൽ അനധികൃതപാർക്കിങ്ങിനെതിരെ കർശന നടപടിയെടുക്കണമെന്ന്‌ പറവൂർ താലൂക്ക് വികസനസമിതി അംഗം എം പി റഷിദ് ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home