ad
Deshabhimani

അപകടം ക്ഷണിച്ചുവരുത്തി അനധികൃത പാർക്കിങ്‌

parking
വെബ് ഡെസ്ക്

Published on May 19, 2025, 02:51 AM | 1 min read


പള്ളുരുത്തി

ഇടക്കൊച്ചി അക്വിനാസ് കോളേജുമുതൽ സീയന്ന കോളേജ് പരിസരംവരെയുള്ള സംസ്ഥാനപാതയ്‌ക്കരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് അപകടകാരണമാകുന്നു. നിരവധി വലിയ വാഹനങ്ങളാണ് അനധികൃതമായി സംസ്ഥാനപാതയോരത്ത് നിർത്തിയിടുന്നത്. ചില വാഹനങ്ങൾ ഉടമകൾ ഉപേക്ഷിച്ചുപോയ നിലയിലാണ്.

രണ്ടുദിവസത്തിനിടെ മൂന്ന് അപകടങ്ങളാണ് ഇവിടെ നടന്നത്. മാസങ്ങൾക്കുമുമ്പ്‌ അപകടങ്ങളിൽ രണ്ടുപേർ മരിച്ചു.


അനധികൃത പാർക്കിങ്ങിനെതിരെ നിരവധി പരാതികൾ പൊലീസിൽ നൽകിയെങ്കിലും നടപടി ഇല്ലെന്ന ആക്ഷേപം ശക്തമാണ്. ഇടക്കൊച്ചിയിലെ അനധികൃത പാർക്കിങ്ങിന് ശാശ്വതപരിഹാരം കാണണമെന്ന് സിപിഐ എം ഇടക്കൊച്ചി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home