ad
Deshabhimani

നവീകരിച്ച പാർക്കുകൾ തുറന്നു ​​

park

​പനമ്പിള്ളിനഗറിൽ ജിസിഡിഎ നവീകരിച്ച ഗോൾഡൻ പാർക്കും എംഐജി പാർക്കും മേയർ എം അനിൽകുമാർ തുറന്നുകൊടുക്കുന്നു

വെബ് ഡെസ്ക്

Published on Sep 09, 2025, 02:24 AM | 1 min read

കൊച്ചി

​പനമ്പിള്ളിനഗറിൽ ജിസിഡിഎ നവീകരിച്ച ഗോൾഡൻ പാർക്കും എംഐജി പാർക്കും മേയർ എം അനിൽകുമാർ തുറന്നുകൊടുത്തു. സിഎസ്എംഎൽ സഹകരണത്തോടെ ജിസിഡിഎയാണ് ഇരുപാർക്കുകളും നവീകരിച്ചത്.


പാർക്കിന്റെ നിലവിലെ ഘടനയിൽ മാറ്റംവരുത്താതെ നടപ്പാത, കുട്ടികൾക്കുള്ള കളിസ്ഥലം, ഓപ്പൺ ജിംനേഷ്യം, വിനോദ ഉപാധികൾക്കുള്ള സ്ഥലം, ശുചിമുറികൾ തുടങ്ങിയവ ഒരുക്കിയാണ് ജിസിഡിഎ പാർക്ക് നവീകരിച്ചത്. ചടങ്ങിൽ ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള അധ്യക്ഷനായി.



എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം എ ബി സാബു, സെക്രട്ടറി എം വി ഷാരി, കൗൺസിലർ അഞ്ജന രാജേഷ്, സിഎസ്എംഎൽ ജനറൽ മാനേജർ ക്ലിപ്സൺ മാത്യൂ, എൽഐജി എംഐജി റസിഡന്റ്‌സ്‌ അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home