ad
Deshabhimani

തണ്ണീർച്ചാല്‍ പാർക്ക്‌ 
പുനരുദ്ധാരണം തുടങ്ങി

park
വെബ് ഡെസ്ക്

Published on Oct 10, 2025, 02:15 AM | 1 min read


തൃപ്പൂണിത്തുറ

നഗരസഭയുടെ ഉടമസ്ഥതയിലുള്ള തണ്ണീർച്ചാല്‍ പാർക്കിന്റെ പുനരുദ്ധാരണപ്രവർത്തനങ്ങൾ തുടങ്ങി. മേയർ എം അനില്‍കുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് അധ്യക്ഷയായി. വൈസ് ചെയർമാൻ കെ കെ പ്രദീപ് കുമാർ, ജയ പരമേശ്വരന്‍, ദീപ്തി സുമേഷ്, സി എ ബെന്നി, രൂപ രാജു, എ ആർ രാജലക്ഷ്‌മി, കെ വി സാജു തുടങ്ങിയവർ സംസാരിച്ചു. അമൃത് പദ്ധതിയുടെ ഭാഗമായി 75 ലക്ഷം രൂപയും ജിസിഡിഎ പ്രത്യേകമായി അനുവദിച്ച ഒരുകോടി രൂപയും ഉപയോഗിച്ചാണ് പുനരുദ്ധാരണപ്രവൃത്തികള്‍ നടത്തുന്നത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home