പറവൂർ ജാഥ സമാപിച്ചു

കെ എം ദിനകരൻ നയിക്കുന്ന എൽഡിഎഫ് പറവൂർ മണ്ഡലം പ്രചാരണജാഥയ്‌ക്ക് വടക്കേക്കരയിലെ മുറവൻതുരുത്തിൽ നൽകിയ സ്വീകരണം
പറവൂർ
എൽഡിഎഫ് മധ്യമേഖലാ വികസനമുന്നേറ്റ ജാഥയുടെ പ്രചാരണാർഥം സംഘടിപ്പിച്ച പറവൂർ മണ്ഡലം പ്രചാരണ വാഹനജാഥ സമാപിച്ചു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവംഗം കെ എം ദിനകരൻ ക്യാപ്‌റ്റനായ ജാഥ, ശനി രാവിലെ മാല്യങ്കരയിൽ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി വി അനിത പര്യടനം ഉദ്ഘാടനം ചെയ്തു.
ടി ആർ ബോസ് അധ്യക്ഷനായി. വൈസ് ക്യാപ്റ്റൻ പി പി അജിത്ത്കുമാർ, മാനേജർ കെ ബി അറുമുഖൻ, സിപിഐ മണ്ഡലം സെക്രട്ടറി എ എം ഇസ്മായിൽ, പി എസ് ഷൈല, എസ് ശ്രീകുമാരി, എൻ ഐ പൗലോസ്, കെ ജെ ഷൈൻ, ടോബി മാമ്പിള്ളി, പി കെ സോമൻ, എം എൻ ശിവദാസൻ, കെ ബി സോമശേഖരൻ, നിമിഷ രാജു, ജേക്കബ് ജോർജ്, കെ സി രാജീവ്, വർഗീസ് മാണിയാറ, പി ഡി രാജീവ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
മന്നത്ത് നടന്ന സമാപന സമ്മേളനം സിപിഐ തൃശൂർ ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. എം കെ കുഞ്ഞപ്പൻ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി ടി വി നിധിൻ, ടി എസ് രാജൻ എന്നിവർ സംസാരിച്ചു.
കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി നയിക്കുന്ന മധ്യമേഖല വികസനമുന്നേറ്റ ജാഥയ്‌ക്ക് 13ന് വൈകിട്ട് നാലിന് പഴയ മുനിസിപ്പൽ പാർക്കിൽ സ്വീകരണം നൽകും.










0 comments