പാമ്പാക്കുട ഗവ. ആശുപത്രിയിൽ പുതിയ മന്ദിരം തുറന്നു

പിറവം
പാമ്പാക്കുട സാമൂഹിക ആരോഗ്യകേന്ദ്രത്തിന് പുതിയ ബ്ലോക്കും അനുബന്ധ സൗകര്യങ്ങളുമായി. 69 ലക്ഷം രൂപ ചെലവിൽ ബ്ലോക്കിന്റെ ഒന്നാംഘട്ട നിർമാണ പ്രവർത്തനങ്ങളാണ് പൂർത്തിയായത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൽദോസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ടോമി അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷ പി എസ് വിജയകുമാരി, ശ്രീകാന്ത് നന്ദനൻ, കുഞ്ഞുമോൻ ഫിലിപ്പ്, ഡോജിൻ ജോൺ, ജിൻസൺ വി പോൾ, ജോസ് കുര്യാക്കോസ്, റീജ മോൾ ജോബി, ഉഷാ രമേശ്, മെഡിക്കൽ ഓഫീസർ ദിവ്യ കെ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
ടോയ്ലറ്റ് കോംപ്ലക്സുകൾ, കോൺഫറൻസ് ഹാളിന്റെ നവീകരണം, ചുറ്റുമതിൽ നിർമാണം, മുറ്റം ടൈൽവിരിക്കൽ, വാഹന പാർക്കിങ് ഷെഡ്, ഇമ്യൂണൈസേഷൻ റൂമിന്റെ നവീകരണം ഉൾപ്പെടെ 1.50 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ നടത്തി. ഫിസിയോതെറാപ്പി യൂണിറ്റിന്റെ വിപുലീകരണത്തിനും ലാബിന്റെ നവീകരണത്തിനും തുക വിലയിരുത്തിയിട്ടുണ്ട്. പഴയ ഐപി കെട്ടിടം പൊളിച്ചുമാറ്റി പുതിയത് നിർമിക്കാനുള്ള എസ്റ്റിമേറ്റ് സർക്കാർ പരിഗണനയിലാണ്.









0 comments