ad
Deshabhimani

പെയിന്റിങ്‌ മത്സരവും അനുസ്മരണസമ്മേളനവും

Painting competition

വിനോദ് ചേറാടി സ്‌മാരക പെയിന്റിങ്‌ മത്സരവിജയികൾ സംഘാടകർക്കൊപ്പം

വെബ് ഡെസ്ക്

Published on Jul 12, 2026, 02:21 AM | 1 min read

ചോറ്റാനിക്കര


പുരോഗമന കലാസാഹിത്യസംഘം ചോറ്റാനിക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ ചിത്രകാരനും ശിൽപ്പിയും നാടകപ്രവർത്തകനുമായിരുന്ന വിനോദ് ചേറാടിയുടെ അനുസ്മരണാർഥം പെയിന്റിങ്‌ മത്സരവും അനുസ്മരണസമ്മേളനവും സംഘടിപ്പിച്ചു. സംഘം ജില്ലാ സെക്രട്ടറി സഹീർ അലി ഉദ്ഘാടനം ചെയ്തു. കെ എൻ അജയകുമാർ അധ്യക്ഷനായി. ജില്ലാ ട്രഷറർ എ കെ ദാസ് അനുസ്മരണപ്രഭാഷണം നടത്തി. എം ആർ രാജേഷ്, ശിവദാസ് എടയ്‌ക്കാട്ടുവയൽ, എം കെ വിനോദ്, ടി പി പ്രിൻസ്, വി എസ് ബാബു എന്നിവർ സംസാരിച്ചു.


പെയിന്റിങ്‌ മത്സരത്തിൽ എച്ച്എസ് വിഭാഗത്തിൽ കടവന്ത്ര കേന്ദ്രീയവിദ്യാലയത്തിലെ എം എസ് അമർജിത് (ഒന്നാംസ്ഥാനം), ഉദയംപേരൂർ സെന്റ്‌ സെബാസ്റ്റ്യൻസ്‌ പബ്ലിക് സ്കൂളിലെ കെ യു ഗൗതം കൃഷ്ണ (രണ്ടാംസ്ഥാനം), യുപി വിഭാഗത്തിൽ ചിന്മയ വിദ്യാലയത്തിലെ അഭിരാമി അനീഷ് (ഒന്നാംസ്ഥാനം), ഉദയംപേരൂർ സെന്റ്‌ സെബാസ്റ്റ്യൻസ്‌ പബ്ലിക് സ്കൂളിലെ കെ യു ഗൗരികൃഷ്ണ (രണ്ടാംസ്ഥാനം), എൽപി വിഭാഗത്തിൽ ഭവൻസ് മുൻഷി വിദ്യാശ്രമത്തിലെ ബി എസ് ഇഷിക (ഒന്നാംസ്ഥാനം), ഭവൻസ് മുൻഷി വിദ്യാശ്രമത്തിലെ വേദിക ശരത് (രണ്ടാംസ്ഥാനം) എന്നിവർ വിജയികളായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home