പാഴൂർ പാടത്ത് നെൽക്കൃഷി തുടങ്ങി

കാലടി
കാഞ്ഞൂർ സഹകരണ ബാങ്ക്, കർഷകസംഘം കാഞ്ഞൂർ പഞ്ചായത്ത് കമ്മിറ്റി എന്നിവ ചേർന്ന് കാഞ്ഞൂർ പാഴൂർ പാടത്ത് 45 ഏക്കറിൽ ജൈവ നെല്‍കൃഷി തുടങ്ങി. കതിർ ബ്രാന്‍ഡ് കുത്തരി മാർക്കറ്റിൽ എത്തിക്കുന്നത് പാഴൂർ പാടത്തെ കൃഷിയിൽനിന്നാണ്. മികച്ച യുവകർഷകനുള്ള ജില്ല, സംസ്ഥാന അവാർഡ് ജേതാവും കർഷകസംഘം ഏരിയ ജോയിന്റ് സെക്രട്ടറിയുമായ ടി ഡി റോബർട്ടിനാണ് കൃഷി നടത്തിപ്പുചുമതല.
കതിർ കാർഷികപദ്ധതിയുടെ ചെയർമാൻ എസ് സതീഷ് പാഴൂർ പാടത്ത് ഞാറുനട്ട് കൃഷി ഉദ്ഘാടനംചെയ്തു. കർഷകഭേരി അങ്കമാലി ഏരിയ ചെയർമാൻ കെ പി റെജീഷ് അധ്യക്ഷനായി.
കളമശേരി രാജഗിരി കോളേജിലെ 200- വിദ്യാർഥികൾ ഞാറുനടല്‍ കാണാനെത്തി. കാഞ്ഞൂർ ഫൊറോന പള്ളി വികാരി ഫാ. ജോസ് കണ്ണമ്പുഴ മുഖ്യാതിഥിയായി. രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ് മേധാവി ഫാ. റിന്റിൽ മാത്യു മുഖ്യപ്രഭാഷണം നടത്തി. കർഷകസംഘം നേതാക്കളായ കെ കെ ഷിബു, സി കെ സലിംകുമാർ, ടി ഐ ശശി, പി അശോകൻ, കെ പി ബിനോയി, എ എ സന്തോഷ്, ആൻസി ജിജോ എന്നിവർ സംസാരിച്ചു.










0 comments