ad
Deshabhimani

കാളികുളം പാടശേഖരത്തിൽ ആഘോഷമായി നടീൽ ഉത്സവം

paddy farming
വെബ് ഡെസ്ക്

Published on Sep 11, 2025, 02:31 AM | 1 min read


പിറവം

മുളക്കുളം വടക്കേക്കര കാളികുളം പാടശേഖരത്തിൽ കർഷകകൂട്ടായ്മ നടീൽ ഉത്സവം സംഘടിപ്പിച്ചു. 10 ഏക്കറോളം വരുന്ന പാടശേഖരത്തിൽ ഉമ ഞാറാണ് നട്ടത്. യുവകർഷകൻ സനൽ കുമാറിന്റെ നേതൃത്വത്തിലാണ് തരിശുനില കൃഷി തുടങ്ങിയത്.

നഗരസഭ അധ്യക്ഷ ജൂലി സാബു ഉദ്ഘാടനം ചെയ്തു. കൗൺസിലർ മോളി വലിയകട്ടയിൽ അധ്യക്ഷയായി. തോമസ് മല്ലിപ്പുറം, പാടശേഖരസമിതി പ്രസിഡന്റ് ടി പി കുര്യൻ തെറ്റാലിൽ, സെക്രട്ടറി ഉല്ലാസ് കെ ഇലവനാപുത്തൻപുരയിൽ, കൃഷി ഓഫീസർ ശീതൾ ബാബുപോൾ, സാബു കോച്ചേരിൽ, മഹേഷ് വിനായക എന്നിവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home