ad
Deshabhimani

കരീച്ചാൽ പാടശേഖരം കതിരണിയുന്നു

paddy farming
വെബ് ഡെസ്ക്

Published on Oct 06, 2025, 04:00 AM | 1 min read


ആലങ്ങാട്

നിരവധി വർഷങ്ങളായി കൃഷിചെയ്യാതെ തരിശായിക്കിടന്ന കരീച്ചാൽ പാടശേഖരം കതിരണിയുന്നു. ആലങ്ങാടൻ പാടശേഖരസമിതിയുടെ നേതൃത്വത്തിലാണ് 100 ഏക്കറോളം വരുന്ന പാടശേഖരത്തിൽ ഇത്തവണ നെൽക്കൃഷി ചെയ്യുന്നത്.

മന്ത്രി പി രാജീവ് വിത്തെറിഞ്ഞ് ഉദ്ഘാടനം ചെയ്തു.


ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി എം മനാഫ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ മനോജ് മൂത്തേടൻ, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ തോമസ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇന്ദു പി നായർ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഗീത ആർ ചന്ദ്രൻ, പി എസ് ചാന്ദ്നി, എം ആർ രാധാകൃഷ്ണൻ, ലത പുരുഷൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home