വിദ്യാർഥികൾക്ക് നെൽക്കൃഷി പ്രായോഗിക പരിശീലനം

മൂവാറ്റുപുഴ
മൂവാറ്റുപുഴ റോട്ടറി ക്ലബ് ഹെറിറ്റേജ് വിഭാഗം, നിർമല കോളേജ് ബോട്ടണി വിഭാഗം, വടക്കൻ മാറാടി ഇട്ടുണ്ണാൻ പടവ് പാടശേഖരസമിതി എന്നിവ ചേർന്ന് സസ്യശാസ്ത്ര വിഭാഗം വിദ്യാർഥികൾക്കായി നെൽക്കൃഷിയുടെ പരമ്പരാഗത രീതിയിലുള്ള കൊയ്ത്തും മെതിയും മറ്റു പ്രായോഗിക പരിശീലനവും എള്ളുകൃഷി പഠനവും നടത്തി.
റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ. ജോൺസി മണിത്തോട്ടം, നിർമല കോളേജ് ബോട്ടണി വിഭാഗം മേധാവി ഡോ. ജീന ജോർജ്, കർഷകരായ കെ എം എൽദോ, വിജയൻ തട്ടായത്ത്, കെ സി സാജു എന്നിവർ സംസാരിച്ചു. വിദ്യാർഥികൾക്ക് ഹെർബേറിയം തയ്യാറാക്കാനുള്ള എള്ളുചെടികൾ കർഷകർ കൈമാറി.










0 comments