എടയ്‌ക്കാട്ടുവയൽ യുപി സ്കൂളിൽ നെൽക്കൃഷി തുടങ്ങി

പിറവം
കുട്ടികൾക്ക് നെൽക്കൃഷിയുടെ പാഠമറിയാൻ സ്കൂൾമുറ്റത്ത് പാടമൊരുക്കി എടയ്ക്കാട്ടുവയൽ യുപി സ്കൂൾ. പിടിഎയുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെയാണ് സ്കൂൾമുറ്റത്തിന്റെ ഒരുഭാഗത്ത് ചെളിനിറച്ച് പാടമൊരുക്കിയത്. കുട്ടികളുടെ സജീവ ഇടപെടലോടെ ഐആർ അഞ്ച് ഞാറ് നട്ട് നെൽക്കൃഷിക്ക് തുടക്കംകുറിച്ചു.
പാഠം ഒന്ന് പാടത്തേക്ക് എന്ന കൃഷിവകുപ്പിന്റെ പദ്ധതി വഴിയും സഹകരണം ഉറപ്പാക്കി. പിടിഎ പ്രസിഡന്റ് കെ ടി നെബു, പി എം ജെയിംസ്, രമ്യ അജേഷ്, കെ എം സുനിൽ, ഹെഡ്മിസ്ട്രസ് സബിത മാത്യു എന്നിവർ നേതൃത്വം നൽകി. നടീൽ ഉത്സവം വാർഡ് മെമ്പർ ജൂലിയ ജെയിംസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സുചിത്ര സുരേഷ്, കൃഷി ഓഫീസർ ഗോപിക എം ചന്ദ്രൻ എന്നിവർചേർന്ന് ഉദ്ഘാടനം ചെയ്തു.










0 comments