38 ഏക്കർ പാടശേഖരത്ത് നെൽക്കൃഷി തുടങ്ങി

കാലടി
കർഷകസംഘം കാഞ്ഞൂർ പഞ്ചായത്ത് കമ്മിറ്റി കർഷകഭേരിയുടെ ഭാഗമായി പാഴൂർ പാടശേഖരത്ത് 38 ഏക്കർ സ്ഥലത്ത് നെൽക്കൃഷി തുടങ്ങി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ കെ ഷിബു ഉദ്ഘാടനം ചെയ്തു. കെ പി ബിനോയ് അധ്യക്ഷനായി. യുവകർഷകൻ ടി ഡി റോബർട്ടിനാണ് മേൽനോട്ടച്ചുമതല. കർഷകസംഘം എരിയ സെക്രട്ടറി പി അശോകൻ, എം ബി ശശിധരൻ, പി ബി അലി, എം ജി ശ്രീകുമാർ, പി എസ് മോഹനൻ എന്നിവർ സംസാരിച്ചു.










0 comments