അഞ്ചേക്കർ പാടത്ത് നെൽക്കൃഷി ആരംഭിച്ചു

പെരുമ്പാവൂർ
വെങ്ങോല പഞ്ചായത്ത് വാർഡ് 22 ൽ തരിശായി കിടന്ന അഞ്ച് ഏക്കർ പാടശേഖരം ഏറ്റെടുത്ത് നെൽക്കൃഷി ചെയ്യുന്നതിന് നിലം ഒരുക്കി കർഷകൻ നാടിന് മാതൃകയായി.
രാജു തുണ്ടത്തിലാണ് കൃഷി ചെയ്യാതെ കിടന്നിരുന്ന നെൽപ്പാടം പതിനഞ്ചോളംപേരിൽനിന്ന് ഏറ്റെടുത്ത് നെൽക്കൃഷി ആരംഭിച്ചത്. ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുതുമറിച്ചു. മുട്ടോളം താഴ്ചയുള്ള നിലം ഉഴുകുന്നതിനിടയിൽ ട്രാക്ടർ താഴുകയും പണി മുടങ്ങുകയും ചെയ്തതിനാൽ ട്രില്ലർ ഉപയോഗിച്ചാണ് പണി പൂർത്തീകരിച്ചത്. തേൻകുളങ്ങര പാടശേഖരം പൂർണമായും നെൽക്കൃഷി ചെയ്താൽ പ്രദേശത്തെ ജലക്ഷാമത്തിന് പരിഹാരമാകുമെന്ന് രാജു തുണ്ടത്തിൽ പറഞ്ഞു.









0 comments