Deshabhimani

വളന്തക്കാട്‌ ദ്വീപിലെ യാത്രാക്ലേശം പരിഹരിക്കണം: പികെഎസ്‌

P K S

പട്ടികജാതി ക്ഷേമസമിതി തൃപ്പൂണിത്തുറ ഏരിയ കൺവൻഷൻ വി ആർ ശാലിനി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 03, 2026, 02:34 AM | 1 min read

തൃപ്പൂണിത്തുറ


വളന്തക്കാട് ദ്വീപിലെ ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാൻ സർക്കാർ അടിയന്തരനടപടിയെടുക്കണമെന്ന്‌ പട്ടികജാതി ക്ഷേമസമിതി തൃപ്പൂണിത്തുറ ഏരിയ കൺവൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന ട്രഷറർ വി ആർ ശാലിനി ഉദ്ഘാടനം ചെയ്തു.


യു കെ പീതാംബരൻ അധ്യക്ഷനായി. കെ എ ചന്ദ്രൻ രക്തസാക്ഷിപ്രമേയവും ഷീല രമേശൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. പി വാസുദേവൻ, എം പി മുരുകേഷ്, സജിത മുരളി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ എ ചന്ദ്രൻ (പ്രസിഡന്റ്‌), ടി കെ ജയചന്ദ്രൻ (സെക്രട്ടറി), രേണുക ചക്രവർത്തി (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home