Deshabhimani

നെടുമ്പാശേരിയിൽ ആധുനിക 
പൊതുശ്മശാനം സ്ഥാപിക്കണം: പികെഎസ് ​

P K S

പികെഎസ് ആലുവ ഏരിയ കൺവൻഷൻ സംസ്ഥാന കമ്മിറ്റി അംഗം ഡോ. സി വി ഹരീഷ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 05, 2026, 01:29 AM | 1 min read

നെടുമ്പാശേരി


നെടുമ്പാശേരി പഞ്ചായത്തിൽ ആധുനിക ഹൈടെക് സൗകര്യങ്ങളോടുകൂടിയ പൊതുശ്മശാനം സ്ഥാപിക്കണമെന്ന് പട്ടികജാതി ക്ഷേമസമിതി (പികെഎസ്) ആലുവ ഏരിയ കൺവൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 18 പട്ടികജാതി ഉന്നതികളിലുള്ളവരുടെ സംസ്കാരത്തിനായി വലിയ പ്രയാസം നേരിടുകയാണെന്നും കൺവൻഷൻ ചൂണ്ടിക്കാട്ടി.


ആലുവ എം ജെ ജോണി സ്മാരക ഹാളിൽ ചേർന്ന കൺവൻഷൻ സംസ്ഥാന കമ്മിറ്റി അംഗം ഡോ. സി വി ഹരീഷ് ഉദ്ഘാടനം ചെയ്തു. പി ഒ ഉണ്ണി അധ്യക്ഷനായി. ​സിപിഐ എം ആലുവ ഏരിയ സെക്രട്ടറി എ പി ഉദയകുമാർ, ജില്ലാ കമ്മിറ്റി അംഗം എൻ സി ഉഷാകുമാരി, എം എ അജീഷ്, എൽ എ മോഹനൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ​പി ഒ ഉണ്ണി (പ്രസിഡന്റ്), എൽ എ മോഹനൻ (സെക്രട്ടറി), ​എം കെ പ്രകാശൻ (ട്രഷറർ). ജില്ലാ കൺവൻഷൻ 18ന് ആലുവ ടൗൺഹാളിൽ നടക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home