ad
Deshabhimani

പി കെ മുകുന്ദനെ അനുസ്മരിച്ചു

p k mukundan

പി കെ മുകുന്ദൻ അനുസ്‌മരണത്തിൽ സിപിഐ എം ആലുവ ഏരിയ സെക്രട്ടറി എ പി ഉദയകുമാർ സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Sep 28, 2026, 02:05 AM | 1 min read

ആലുവ


ആലുവ പൗരാവകാശ സംരക്ഷണസമിതിയുടെ പ്രസിഡന്റും രാഷ്ട്രീയ, സാമൂഹ്യ, സഹകരണ പ്രവർത്തകനുമായ പി കെ മുകുന്ദനെ അനുസ്‌മരിച്ചു.

ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണം അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു.


വി ടി ചാർളി അധ്യക്ഷനായി. സിപിഐ എം ആലുവ ഏരിയ സെക്രട്ടറി എ പി ഉദയകുമാർ, പൗരാവകാശ സംരക്ഷണസമിതി സെക്രട്ടറി സാബു പരിയാരത്ത്, ആലുവ നഗരസഭ ചെയർപേഴ്സൻ സൈജി ജോളി, ചൂർണിക്കര പഞ്ചായത്ത് പ്രസിഡന്റ് നസീർ ചൂർണിക്കര, എം എൻ ഗോപി, പി എ മുജീബ്, ജോസി പി ആൻഡ്രൂസ്, കെ ജി ഹരിദാസ്, എം എൻ സത്യദേവൻ, കെ ജയപ്രകാശ്, ചിന്നൻ ടി പൈനാടത്ത്, ടി കെ അബ്ദുൾ സലാം മൗലവി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home