ഓണച്ചന്തയുമായി സ്വാശ്രയ കർഷകസമിതി

കുന്നുകര സ്വാശ്രയ കർഷകസമിതിയുടെ ഓണം പച്ചക്കറിച്ചന്ത പഞ്ചായത്ത് പ്രസിഡന്റ് ഗീത കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
നെടുമ്പാശേരി
വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന് കീഴിലുള്ള കുന്നുകര സ്വാശ്രയ കർഷകസമിതിയുടെ ഓണം പച്ചക്കറിച്ചന്ത കുന്നുകര ജങ്‌ഷനിൽ പഞ്ചായത്ത് പ്രസിഡന്റ് ഗീത കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
സി വി ബിജീഷ്, എൽ എ മോഹനൻ, ആർ അനിൽ, ഡോ. നീരജ പുതിയമഠം, ജി ആർ അനിൽകുമാർ, എസ് മഞ്ജുഷ എന്നിവർ സംസാരിച്ചു. കർഷകരിൽനിന്ന് വിപണിവിലയേക്കാൾ 10 ശതമാനം കൂടുതൽ തുക കൊടുത്ത് ശേഖരിക്കുന്ന പച്ചക്കറി 30 ശതമാനംവരെ വിലക്കുറവിലാണ് ഓണച്ചന്തയിൽ ലഭ്യമാക്കുന്നത്.










0 comments