നാടെങ്ങും ഓണാഘോഷം

അശോകപുരം പി കെ വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറി സീനിയർ സിറ്റിസൺ ഫോറത്തിന്റെ ഓണാഘോഷം - ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ രവിക്കുട്ടൻ ഉദ്‌ഘാടനം ചെയ്യുന്നു
ആലുവ
അശോകപുരം പി കെ വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറി സീനിയർ സിറ്റിസൺ ഫോറത്തിന്റെ ഓണാഘോഷം ‘ഓണസ്മൃതി’ ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ രവിക്കുട്ടൻ ഉദ്‌ഘാടനം ചെയ്തു. ഫോറം പ്രസിഡന്റ് സോജൻ ജേക്കബ് അധ്യക്ഷനായി. ഡോ. ജിഷ മേരി ഗിരീഷ്, എസ് എ എം കമാൽ, എ എൻ രാജമോഹൻ, കെ എ ഷാജിമോൻ, എ ഡി അശോക് കുമാർ, എൻ എസ് അജയൻ, എ എം അശോകൻ എന്നിവർ സംസാരിച്ചു.
കലാ–കായിക മത്സരങ്ങൾ, കലാപരിപാടികൾ, ചൂണ്ടി നന്മ അവതരിപ്പിച്ച ഗാനമേള എന്നിവയുണ്ടായി.
വൈപ്പിൻ
സമഗ്രശിക്ഷാകേരളം വൈപ്പിൻ ബിആർസിയുടെ നേതൃത്വത്തിൽ കറുകപ്പാടത്ത് ചാരിറ്റബിൾ ട്രസ്‌റ്റിന്റെ സഹകരണത്തോടെ ഭിന്നശേഷി സൗഹൃദ ഓണാഘോഷം -"ഓണത്തുമ്പികൾ 2026' സംഘടിപ്പിച്ചു. എടവനക്കാട് എച്ച്ഐഎച്ച്എസ്എസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ടോണി ചമ്മണി എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. കറുകപ്പാടത്ത് ചാരിറ്റബിൾ ട്രസ്‌റ്റ് ചെയർമാൻ കെ കെ ഹുസൈൻ അധ്യക്ഷനായി. ജില്ലാ പ്രോജക്ട് കോ–ഓർഡിനേറ്റർ പി എ റഹീം പദ്ധതി വിശദീകരിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസർ വി ആർ ദീപാദേവി ഓണസന്ദേശം നൽകി. വൈപ്പിൻ റോട്ടറി ക്ലബ് പ്രസിഡന്റ് കെ എ ജോളി ഭിന്നശേഷി കുട്ടികൾക്കുള്ള വീൽചെയർ വിതരണം നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് മരിയ റോസ്‌മി, വി കെ ഇക്ബാൽ, എ പി പ്രനിൽ, എഇഒ എസ് എ ഷൈനമോൾ, ഡയറ്റ് ഫാക്കൽറ്റി എം എസ് മായ, പ്രിൻസിപ്പൽ വി യു നജിയ, അഡ്വ. വി പി സാബു, ബ്ലോക്ക് പ്രോജക്ട് കോ–ഓർഡിനേറ്റർ പ്രീത കമ്മത്ത്, കെ കെ ഷാനവാസ് എന്നിവർ സംസാരിച്ചു.
നായരമ്പലം പ്രയാഗ കോളേജിലെ ഓണാഘോഷം പ്രിൻസിപ്പൽ പി ടി പ്രകാശൻ ഉദ്ഘാടനം ചെയ്തു. സുവർണ ബിജു അധ്യക്ഷയായി. വിവിധ ഓണാഘോഷ പരിപാടികളും ഓണസദ്യയും വൈകിട്ട് ‘വാവ'യുടെ നേതൃത്വത്തിൽ കലാപരിപാടികളും നടന്നു. ഓണക്കിറ്റ് വിതരണവുമുണ്ടായി.
ഞാറക്കൽ ശ്രീഷണ്മുഖവിലാസം സഭ ശ്രീപുല്ലൂറ്റുപറമ്പ് ഭഗവതിക്ഷേത്രത്തില ആഘോഷത്തിൽ പൂക്കളം, ഓണക്കിറ്റ് വിതരണം, ഓണസദ്യ എന്നിവയുണ്ടായി.
പറവൂർ
പറവൂർ വടക്കേക്കര സഹകരണ ബാങ്കിൽ 'ഓണാഘോഷം 2026' ന് തുടക്കമായി. അന്നപൂർണ ഓണക്കിറ്റിന്റെയും അംഗ സമാശ്വാസ പദ്ധതി ധനസഹായത്തിന്റേയും വിതരണം സിപിഐ എം ഏരിയ സെക്രട്ടറി ടി വി നിധിൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി എ റഷീദ് അധ്യക്ഷനായി. അഗ്രിഹബ് ഫലവൃക്ഷത്തൈകൾ വടക്കേക്കര കൃഷി ഓഫീസർ ദിവ്യ ശശിധരൻ വിതരണം ചെയ്തു. പി എൻ ദിലീപ്കുമാർ, പി എൻ ഉണ്ണി എന്നിവർ സംസാരിച്ചു. കരോക്കെ ഗാനമേളയും നടന്നു.










0 comments