ad
Deshabhimani

ഓണാഘോഷം സംഘടിപ്പിച്ചു

pu ka sa

എഐബിഡിപിഎ മൂവാറ്റുപുഴ മേഖലാ കമ്മിറ്റിയുടെ ഓണാഘോഷം 
പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി അംഗം ബോബി പി കുര്യാക്കോസ് 
ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 25, 2026, 12:33 AM | 1 min read

മൂവാറ്റുപുഴ


ബിഎസ്എൻഎൽ പെൻഷൻകാരുടെ സംഘടനയായ എഐബിഡിപിഎ മൂവാറ്റുപുഴ മേഖലാ കമ്മിറ്റിയുടെ ഓണാഘോഷം പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി അംഗം ബോബി പി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.


അസോസിയേഷൻ മൂവാറ്റുപുഴ മേഖലാ പ്രസിഡന്റ് കെ എം രാജ്മോഹൻ അധ്യക്ഷനായി. എഴുപത് വയസ്സ്‌ പൂർത്തിയായവരെ ജില്ലാ സെക്രട്ടറി പി ജനാർദനൻ ആദരിച്ചു. മികച്ച കർഷകനായി തെരഞ്ഞെടുത്ത ടി വി ഉണ്ണിക്കൃഷ്ണനെയും ആദരിച്ചു. ​കെ എൻ മോഹനൻ, സെക്രട്ടറി എം എസ് മനോഹരൻ, അംബിക രാജു, എം എൻ രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

മേക്കടമ്പ് ഐശ്വര്യ റസിഡന്റ്‌സ്‌ അസോസിയേഷൻ ഓണാഘോഷം വാളകം പഞ്ചായത്ത് പ്രസിഡന്റ്‌ രജിത സുധാകരന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ്‌ എ ഐ ജോര്‍ജ് അധ്യക്ഷനായി.


മൂവാറ്റുപുഴ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ സ്റ്റാഫ് റിക്രിയേഷൻ ക്ലബ് ഓണാഘോഷവും കുടുംബസംഗമവും നടത്തി. നഗരസഭ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി ഉദ്ഘാടനം ചെയ്തു. സ്റ്റേഷൻ ഓഫീസർ കെ എൻ സതീശൻ അധ്യക്ഷനായി. വിവിധ മേഖലകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. വിശിഷ്ട സേവനം കാഴ്ചവച്ച ജീവനക്കാരെ അനുമോദിച്ചു. വാർഡ് കൗൺസിലർമാര ദീപ്തി വിപിൻ, പി രജിത എന്നിവർ സംസാരിച്ചു.


ജീവനക്കാർ, കുടുംബാംഗങ്ങൾ സിവിൽ ഡിഫൻസ് സേനാംഗങ്ങളും കലാകായിക മത്സരങ്ങളിൽ പങ്കെടുത്തു. കുട്ടികൾക്കും മുതിർന്നവർക്കുമായി വടംവലി മത്സരം ഉൾപ്പെടെ വിവിധ മത്സരങ്ങളും ഓണസദ്യയുമുണ്ടായി.


പിറവം


രാമമംഗലം പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം റൂറൽ ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശൻ ഉദ്ഘാടനം ചെയ്തു. എസ് എൻ സുമിത അധ്യക്ഷയായി. സാബു കെ പീറ്റർ, സിബി അച്യുതൻ തുടങ്ങിയവർ സംസാരിച്ചു. ​


കൂത്താട്ടുകുളം


​വൈസ്‌മെൻ ഇന്റർനാഷണൽ മിഡ് വെസ്റ്റ് ഇന്ത്യ റീജിയൻ ഇലഞ്ഞി ടൗൺ ക്ലബ്ബിന്റെ ഓണാഘോഷവും കുടുംബസംഗമവും ഡിസ്‌ട്രിക്‌ട് ഗവർണർ തങ്കച്ചൻ പൗലോസ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ഡോ. ജോൺ എർണിയാകുളത്തിൽ അധ്യക്ഷനായി. സന്തോഷ് എടത്തൊട്ടി, ഷാജി ജോർജ്, ജോസ് കൂടുതോട്ടി, ഷാജി വി പോൾ, പോൾ കൊച്ചുകുന്നേൽ, സെബാസ്റ്റ്യൻ കണിയാപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home