മഹിളാ അസോസിയേഷൻ ഓണാഘോഷം

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോ. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാതല സ്വാതന്ത്ര്യദിനാഘോഷവും ഓണാഘോഷവും സംസ്ഥാന സെക്രട്ടറി സി എസ് സുജാത ഉദ്ഘാടനം ചെയ്യുന്നു
പെരുമ്പാവൂർ
അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാതല സ്വാതന്ത്ര്യദിനാഘോഷവും ഓണാഘോഷവും സംഘടിപ്പിച്ചു.
വാഴക്കുളം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സംസ്ഥാന സെക്രട്ടറി സി എസ് സുജാത ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി അംഗം പുഷ്പ ദാസ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി വി അനിത, ജില്ലാ സെക്രട്ടറി എം ബി ഷൈനി, ജില്ലാ പ്രസിഡന്റ് ബീന ബാബുരാജ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി എസ് ഷൈല, എൻ സി ഉഷാകുമാരി, ടെസി ജേക്കബ്, റീന അജയകുമാർ, റഷീദ സലിം എന്നിവർ സംസാരിച്ചു. 16 ഏരിയകളിൽനിന്ന് വിവിധതരത്തിലുള്ള കലാപരിപാടികളും അവതരിപ്പിച്ചു. ഓണസദ്യയും ഉണ്ടായിരുന്നു.









0 comments