ad
Deshabhimani

ഓണാഘോഷം സമാപിച്ചു

ONAM CELEBRATION

എളമക്കര യുവകലാതരംഗ്‌ സംഘടിപ്പിച്ച ആവണി ഓണാഘോഷത്തിന്റെ സമാപനസമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ഷാജി ജോർജ്‌ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 29, 2026, 01:55 AM | 1 min read

കൊച്ചി


എളമക്കര യുവകലാതരംഗ്‌ സംഘടിപ്പിച്ച ആവണി ഓണാഘോഷം സമാപിച്ചു. സമാപനസമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ഷാജി ജോർജ്‌ ഉദ്‌ഘാടനം ചെയ്‌തു. യുവകലാതരംഗ്‌ പ്രസിഡന്റ്‌ ഇ ആർ സന്തോഷ്‌ അധ്യക്ഷനായി. കൗൺസിലർ ബീനാമഹേഷ്‌, ചിത്രകാരൻ സജിത്ത്‌ പുതുക്കലവട്ടം, വി വി മോഹനൻ, ആർ നിഷാദ്‌ബാബു, ഡി ആർ രാജേഷ്‌, ഡി ജി വിപിൻ, കെ ബി സതീഷ്‌കുമാർ, ജി ജെ ജിബിൻ, ടി എ അനീഷ്‌ എന്നിവർ സംസാരിച്ചു.


ഓണത്തോടനുബന്ധിച്ച്‌ അഞ്ചുദിവസം വ്യത്യസ്‌തങ്ങളായ പരിപാടികൾ അരങ്ങേറി. കൈകൊട്ടിത്താളത്തിന്റെ കൈകോർക്കലിൽ പഴയകാല കൈകൊട്ടിക്കളിക്കാരുടെ ഓർമ പങ്കുവയ്‌ക്കലും ആർപ്പോവിളിയുടെ അണിയറയിൽ ഓണാഘോഷത്തിന്റെ ഒരുക്കങ്ങളും കൊച്ചിൻ ജാക്‌സിന്റെ മ്യൂസിക്കൽ ഫ്യൂഷനും വീടുകളിൽ പൂക്കളമത്സരവും പ്രാദേശിക കലാകാരന്മാർ അവതരിപ്പിച്ച നാട്ടുകൂട്ടവും കുട്ടികളുടെയും വനിതകളുടെയും വിവിധ മത്സരങ്ങളും കുട്ടികളുടെ കൈകൊട്ടിക്കളിയും വനിതകളുടെ വടംവലിയും പാലക്കാട്‌ ഗ്രാമകലയുടെ നാടൻപാട്ടും ഓണാഘോഷത്തോടനുബന്ധിച്ച്‌ ഒരുക്കിയിരുന്നു.


പള്ളുരുത്തി


സിപിഐ എം കുമ്പളങ്ങി നോർത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി. ജില്ലാ കമ്മിറ്റി അംഗം പി എ പീറ്റർ ഉദ്ഘാടനം ചെയ്തു. പൂക്കളം ഒരുക്കൽ, കൈകൊട്ടിക്കളി, തിരുവാതിര, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ മത്സരങ്ങൾ, ഓണസദ്യ, കരോക്കെ ഗാനമേള എന്നിവ സംഘടിപ്പിച്ചു.


കെ ജെ മാക്സി, ജെയ്സൺ ടി ജോസ്, എൻ എസ് സുനീഷ്, ബിന്ദു ജോണി, വി പി സ്റ്റാലിൻ എന്നിവർ സംസാരിച്ചു. പുരോഗമന കലാസാഹിത്യസംഘം കുമ്പളങ്ങി സൗത്ത് യൂണിറ്റ് സംഘടിപ്പിച്ച ഓണനിലാവ് ബ്ലോക്ക് പഞ്ചായത്ത് അംഗം പി എ പീറ്റർ ഉദ്ഘാടനം ചെയ്തു. കെ ജെ മാനുവൽ അധ്യക്ഷനായി. കെ കെ സുരേഷ് ബാബു, കെ എക്സ് ജോസഫ്, എൻ ടി സുനിൽ തുടങ്ങിയവർ സംസാരിച്ചു. കൈകൊട്ടിക്കളി, തിരുവാതിര, പായസവിതരണം, കരോക്കെ ഗാനമേള തുടങ്ങിയവ നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home