ad
Deshabhimani

എംഎൽഎയും നഗരസഭ ചെയർപേഴ്സണും തമ്മിൽ വടംവലി

onam celebration

മൂവാറ്റുപുഴയാറിൽ നടത്തിയ വള്ളംകളി മത്സരത്തിൽനിന്ന്

വെബ് ഡെസ്ക്

Published on Aug 28, 2026, 01:57 AM | 2 min read

മൂവാറ്റുപുഴ


എംഎൽഎയും നഗരസഭ ചെയർപേഴ്‌സണും ഇടയിൽ തമ്മിലടി രൂക്ഷമാക്കി ഓണാഘോഷം. മൂവാറ്റുപുഴ നഗരസഭയുടെ നേതൃത്വത്തിൽ നടത്തിയ ത്രിവേണിയോണം ആഘോഷങ്ങളും മാത്യു കുഴൽനാടൻ എംഎൽഎയുടെ നേതൃത്വത്തിലുള്ള മോറ്റോണം ആഘോഷവും ഒരേദിവസം നിശ്‌ചയിച്ചതാണ്‌ തമ്മിലടി പരസ്യമാക്കിയത്‌. രണ്ടും വ്യാഴാഴ്ചയാണ് നടന്നത്.


ആശാവർക്കർമാർ അങ്കണവാടി അധ്യാപകർ തുടങ്ങിയവരെ പങ്കെടുപ്പിച്ചുള്ളതായിരുന്നു എംഎൽഎയുടെ പരിപാടി. നാളുകളായി ഇരുവരും തമ്മിലുള്ള ഭിന്നത പരസ്യമായത് കോൺഗ്രസ് അണികൾക്കിടയിലും യുഡിഎഫിലും ചർച്ചയായി. വൻതുക പിരിച്ച് നഗരസഭ നടത്തിയ പരിപാടി സംബന്ധിച്ച് പ്രാദേശിക കോൺഗ്രസ് യുഡിഎഫ് നേതാക്കന്മാരുമായി വേണ്ടത്ര ആലോചിച്ചില്ലെന്ന ആക്ഷേപം നിലനിൽക്കുന്നു. ത്രിവേണിയോണം പരിപാടികളിലും വള്ളംകളി മത്സരത്തിലും ഉൾപ്പെടെ പലയിടത്തും യുഡിഎഫിലെ സ്ഥിരംസമിതി അധ്യക്ഷരും കൗൺസിലർമാരും വിട്ടുനിന്നു.


നഗരസഭ ചെയർപേഴ്സന്റെ ഒറ്റയാൾ പ്രകടനമായിരുന്നുവെന്നാണ് ആക്ഷേപം. വള്ളംകളിയും ഹെലികോപ്റ്റർ ആകാശക്കാഴ്ചയും ഉൾപ്പെടെ വൻ തുകയുടെ വരവുചെലവ് കണക്കുകൾ അവതരിപ്പിക്കുമ്പോഴും കൂടുതൽ പൊട്ടിത്തെറിക്ക്‌ സാധ്യതയുണ്ട്‌. ജനങ്ങൾ മണിക്കൂറുകൾ കാത്തുനിന്നശേഷമാണ് വള്ളംകളി മത്സരം തുടങ്ങിയത്. ആറ് വള്ളങ്ങൾ മാത്രമുണ്ടായിരുന്നത് ആകർഷകമല്ലാതാക്കി എന്നും ആക്ഷേപമുയർന്നു.


ഓണാഘോഷം സമാപിച്ചു

മൂവാറ്റുപുഴ

ഓണാഘോഷത്തിന്റെ ഭാഗമായി മൂവാറ്റുപുഴ നഗരസഭ നടത്തിയ ത്രിവേണിയോണം സമാപിച്ചു.

സമാപനത്തോടനുബന്ധിച്ച് മൂവാറ്റുപുഴയാറിൽ വള്ളംകളി മത്സരവും ഹെലികോപ്റ്റർ ആകാശക്കാഴ്ചയും നടന്നു. വള്ളംകളിയിൽ ഫൈബർ ചുണ്ടൻ ലൂസേർസ് മത്സരത്തിൽ വൈഗ ഒന്നാംസ്ഥാനവും തൃക്കുന്നപ്പുഴ രണ്ടാംസ്ഥാനം നേടി. ഫൈബർ വെപ്പ് വള്ളങ്ങളുടെ ഫൈനൽ മത്സരത്തിൽ സെന്റ്‌ ആന്റണി ഒന്നാംസ്ഥാനവും പുത്തൻ കണ്ടത്തിൽ രണ്ടാംസ്ഥാനവും നേടി. ഫൈബർ ചുണ്ടൻ മത്സരത്തിൽ മഹാദേവികാട് ഒന്നാംസ്ഥാനവും തത്വമസി രണ്ടാംസ്ഥാനവും നേടി. പുഴക്കരക്കാവിന് സമീപം ത്രിവേണി സംഗമത്തിൽനിന്ന് തുടങ്ങിയ വള്ളംകളി മത്സരം ലതാ പാലത്തിനുസമീപം സമാപിച്ചു. സമാപനസമ്മേളനം സിനിമാതാരം ജയസൂര്യ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ജോയ്‌സ് മേരി ആന്റണി അധ്യക്ഷയായി. നടനും തിരക്കഥാകൃത്തുമായ ജൂഡ് ആന്തണി ജോസഫ് മുഖ്യാതിഥിയായി. ഡീൻ കുര്യക്കോസ് എംപി, മാത്യു കുഴൽനാടൻ എംഎൽഎ, വൈസ് ചെയർമാൻ പി എം അബ്ദുൽ സലാം തുടങ്ങിയവർ സംസാരിച്ചു. ലിബിൻ സക്കറിയ ബാൻഡിന്റെ സംഗീതപരിപാടിയുമുണ്ടായി.

​കിഴക്കേക്കര ധ്വനി പബ്ലിക് ലൈബ്രറി ഓണാഘോഷം സംഘടിപ്പിച്ചു. കുട്ടികൾക്കായി മത്സരങ്ങൾ നടത്തി. സമപനസമ്മേളനത്തിൻ ലൈബ്രറി പ്രസിഡന്റ്‌ മിനിമോൾ രാജീവ്‌ അധ്യക്ഷയായി. സെക്രട്ടറി തിലക് രാജ് മുവാറ്റുപുഴ ഓണസന്ദേശം നൽകി. എം ടി രാജീവ്, കെ അഖിലേഷ് എന്നിവർ സംസാരിച്ചു.  കെഎസ്എസ്‌പിയു ആയവന യൂണിറ്റ് കാവക്കാട് സെന്റ് ജോർജ് ജ്യോതിഭവനിലെ വനിത വയോജനമന്ദിരത്തിൽ ഓണഘോഷം നടത്തി. ലഘുഭക്ഷണവും ഓണക്കോടിയും നൽകി. യൂണിറ്റ് പ്രസിഡന്റ് എസ് എൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ഓണാഘോഷം ഉദ്ഘാടനം ചെയ്‌തു. സാന്ത്വന പെൻഷൻ വിതരണവും നടത്തി. യൂണിറ്റ് സെക്രട്ടറി പി വേണുഗോപാൽ, സാംസ്‌കാരികവേദി കൺവീനർ കെ വി സാജു, ടി വി വാസുദേവൻ, പി കെ മോഹനൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home