ad
Deshabhimani

കുടുംബശ്രീ മാതൃക പഠിക്കാൻ ഒഡിഷ സംഘം കൊച്ചിയിൽ

Odisha team

കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ പഠിക്കാനെത്തിയ ഒഡിഷ സംഘം ജില്ലാ മിഷൻ ഭാരവാഹികളോടൊപ്പം

വെബ് ഡെസ്ക്

Published on Apr 27, 2026, 03:15 AM | 1 min read

കൊച്ചി


കേരളത്തിലെ കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ നേരിട്ടു മനസ്സിലാക്കാൻ ഒഡിഷയിൽനിന്നുള്ള ‘മിഷൻ ശക്തി' പ്രതിനിധിസംഘം ജില്ലയിലെത്തി. സുബർണപുർ ജില്ലയിൽനിന്നുള്ള സംഘമാണ് ജില്ലയിലെ വിവിധ പദ്ധതികൾ സന്ദർശിച്ചത്. എറണാകുളം ജില്ലാ മിഷൻ ഓഫീസിലെത്തിയ സംഘം ജില്ലാ ടീമുമായി ആശയവിനിമയം നടത്തി.


കെ -ഫോർ കെയർ, സാന്ത്വനം മിത്രം, ഹരിതകർമസേന തുടങ്ങിയ പദ്ധതികളുടെ പ്രവർത്തനരീതിയും നേട്ടങ്ങളും അവതരിപ്പിച്ചു. പദ്ധതികളുടെ പ്രവർത്തനരീതി, നേട്ടങ്ങൾ, സമൂഹത്തിൽ ഉണ്ടാക്കുന്ന സ്വാധീനം എന്നിവ സംഘം വിലയിരുത്തി.


കുടുംബശ്രീയുടെ ഘടനയെക്കുറിച്ചും വരുമാനോൽപ്പാദന പദ്ധതികളെക്കുറിച്ചും ജില്ലാ മിഷൻ കോ-–ഓർഡിനേറ്റർ ടി എം റെജീന വിശദീകരിച്ചു. എടത്തലയിലെ ന്യൂട്രിമിക്സ് യൂണിറ്റും അങ്കമാലിയിലെ പ്രീമിയം കഫെയും സംഘം സന്ദർശിച്ചു. ജില്ലാ പ്രോഗ്രാം മാനേജർമാരായ കെ എം അനൂപ്, പി എ അജിത് എന്നിവരും സംഘത്തോടൊപ്പമുണ്ടായി. കേരളത്തിലെ സ്ത്രീശാക്തീകരണ മാതൃകകൾ ഒഡിഷയിൽ നടപ്പാക്കുന്നതിന്റെ ഭാഗമായാണ്‌ സന്ദർശനം. സംഘം രണ്ടുദിവസംകൂടി കേരളത്തിൽ തുടരും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home