തൊഴിലുറപ്പ് തൊഴിലാളികൾ പ്രതിഷേധിച്ചു

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര നടപടിക്കെതിരെ എൻആർഇജി വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ ആലുവ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിലേക്ക് നടത്തിയ മാർച്ച്
ആലുവ
തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച്, സാമ്പത്തിക ബാധ്യത സംസ്ഥാന സർക്കാരിനുമേൽ അടിച്ചേൽപ്പിക്കുന്ന കേന്ദ്ര നടപടിക്കെതിരെ എൻആർഇജി വർക്കേഴ്സ് യൂണിയൻ ജില്ലാകമ്മിറ്റി നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ മാർച്ചും ധർണയും സംഘടിപ്പിച്ചു.
ആലുവ മുനിസിപ്പൽ പാർക്കിന് മുന്നിൽനിന്ന് പ്രതിഷേധമാർച്ച് ആരമഭിച്ചു. ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നിൽ നടന്ന ധർണ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു. എൻആർഇജി വർക്കേഴസ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം തമ്പി പോൾ അധ്യക്ഷനായി.
കെഎസ്‌കെടിയു സംസ്ഥാന ട്രഷറർ സി ബി ദേവദർശനൻ, ജില്ലാ സെക്രട്ടറി ടി സി ഷിബു, എൻആർഇജി വർക്കേഴസ് യൂണിയൻ ജില്ലാ സെക്രട്ടറി വി എം ശശി, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സി കെ പരീത്, കർഷകസംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ തുളസി, ഏരിയ സെക്രട്ടറിമാരായ എ പി ഉദയകുമാർ, കെ ബി വർഗീസ്, കെ പി റെജീഷ്, എൻആർഇജി വർക്കേഴസ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ടി കെ ഷാജഹാൻ, ജില്ലാ ട്രഷറർ ടി എസ് രാജൻ, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ആർ എം രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് ഹെലത വിജയൻ എന്നിവർ സംസാരിച്ചു.










0 comments