"വലതുപക്ഷവൽക്കരണവും തൊഴിൽമേഖലയും': സെമിനാർ നടത്തി

കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ‘വലതുപക്ഷവൽക്കരണവും തൊഴിൽമേഖലയും' വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ കെഎസ് കെടിയു സംസ്ഥാന ട്രഷറർ സി ബി ദേവദർശനൻ പ്രഭാഷണം നടത്തുന്നു
കൊച്ചി
കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽ ‘വലതുപക്ഷവൽക്കരണവും തൊഴിൽമേഖലയും' വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കെഎസ്‌കെടിയു സംസ്ഥാന ട്രഷറർ സി ബി ദേവദർശനൻ മുഖ്യപ്രഭാഷണം നടത്തി.
യൂണിയൻ ജില്ലാ പ്രസിഡന്റ് കെ സി സുനിൽകുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഡി പി ദിപിൻ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എസ് സുനിൽകുമാർ, കെ എ അൻവർ, എ എൻ സിജിമോൾ, പി ഡി സാജൻ, കെ എസ് ഷാനിൽ, ജില്ലാ ജോയിന്റ് സെക്രട്ടറി ടി വി സിജിൻ എന്നിവർ സംസാരിച്ചു.










0 comments