ad
Deshabhimani

എൻഎഫ്‌എഇആർ പ്രഥമ സംസ്ഥാന സമ്മേളനം ചേർന്നു

NFAER

നാഷണൽ ഫോറം ഫോർ അറ്റോമിക് എനർജി റിട്ടയറീസ് സംസ്ഥാന സമ്മേളനം സിജിപിഎ സംസ്ഥാന സെക്രട്ടറി 
വി ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 30, 2026, 01:56 AM | 1 min read

കൊച്ചി


നാഷണൽ ഫോറം ഫോർ അറ്റോമിക് എനർജി റിട്ടയറീസ് (എൻഎഫ്‌എഇആർ) പ്രഥമ സംസ്ഥാന സമ്മേളനം ചേർന്നു.


2026നുമുമ്പ് സർവീസിൽനിന്ന്‌ വിരമിച്ച കേന്ദ്ര ജീവനക്കാരുടെ ആനുകൂല്യങ്ങൾ പുതുക്കാൻ എട്ടാമത് കേന്ദ്ര ശമ്പള കമീഷനെ ചുമതലപ്പെടുത്തണമെന്ന്‌ സമ്മേളനം ആവശ്യപ്പെട്ടു. സിജിപിഎ സംസ്ഥാന സെക്രട്ടറി വി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. എ ശ്രീധരൻ അധ്യക്ഷനായി. അഖിലേന്ത്യ സെക്രട്ടറി കെ വി ജയരാജ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്ഹോക്ക് കമ്മിറ്റി കൺവീനർ സി ആർ രാജഗോപാൽ, വി പി ശശികുമാർ, കെ ഗോപിദാസ് എന്നിവർ സംസാരിച്ചു.


ഭാരവാഹികൾ: സി ആർ രാജഗോപാൽ (ചെയർമാൻ), ജോസഫ് ജയിംസ്, കെ ആർ രാജശേഖരൻ (വൈസ് പ്രസിഡന്റുമാർ), കെ ഗോപിദാസ് (സെക്രട്ടറി), വി പി ശശികുമാർ, ജോസഫ് ഇ ഡയസ് (ജോയിന്റ്‌ സെക്രട്ടറിമാർ), കെ കെ ഹരിശ്ചന്ദ്രൻ (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home