കായലില്‍ നവജാതശിശുവിന്റെ മൃതദേഹം

കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തു പൊലീസ് പരിശോധന നടത്തുന്നു
കൊച്ചി
മറൈന്‍ഡ്രൈവിനുസമീപം കായലില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചൊവ്വ വൈകിട്ട് നാലോടെ മഴവില്‍പ്പാലത്തിനുസമീപം രണ്ടു കുട്ടികളാണ് പെണ്‍കുഞ്ഞിന്റെ മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് എറണാകുളം സെൻട്രൽ പൊലീസിനെ അറിയിച്ചു.
പ്രസവിച്ച ഉടനെ ഉപേക്ഷിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. പൊക്കിള്‍ക്കൊടി പൂര്‍ണമായും വേര്‍പെടുത്താത്ത നിലയിലായിരുന്നു. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിനായി എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സെന്‍ട്രല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.










0 comments