സഞ്ചാരികളുമായി നെഫർറ്റിറ്റിയുടെ അപകടയാത്ര

മട്ടാഞ്ചേരി
കടൽ കലിതുള്ളി ആഞ്ഞടിക്കുമ്പോഴും അഴിമുഖത്ത് കെഎസ്ഐഎൻസിയുടെ ആഡംബരക്കപ്പൽ നെഫർറ്റിറ്റിയുടെ അപകടയാത്ര. ഞായർ രാവിലെയും വൈകിട്ടുമാണ് കപ്പൽ വിനോദസഞ്ചാരികളുമായി അപകടയാത്ര നടത്തിയത്. രാവിലത്തെ യാത്ര പൂർത്തീകരിച്ചെങ്കിലും വൈകിട്ട് നാലിന്റെ യാത്ര പകുതിവച്ച് അവസാനിപ്പിച്ച് മടങ്ങി. കപ്പൽ കടലിൽ ഏറെനേരം നിർത്തിയിടേണ്ടിവന്നു.
കടലിലെ സാഹചര്യം കപ്പലിലെ ജീവനക്കാർ കെഎസ്ഐഎൻസി അധികൃതരെ അറിയിക്കുകയും മടങ്ങുകയുമായിരുന്നു. പുറംകടൽവരെ യാത്ര ചെയ്യുന്നതാണ് ഈ ആഡംബരക്കപ്പൽ. യാത്ര പോകരുതെന്ന അറിയിപ്പ് തുറമുഖ അധികൃതരിൽനിന്ന് ലഭിച്ചിരുന്നില്ലെന്നും നേരത്തേ ഓൺലൈൻ വഴി ബുക്കിങ് എടുത്തവരുമായാണ് യാത്ര ചെയ്തതെന്നും രാവിലത്തെ യാത്രയിൽ കുഴപ്പമൊന്നുമുണ്ടായില്ലെന്നും കെഎസ്ഐഎൻസി അധികൃതർ പറഞ്ഞു. വൈകിട്ട് കടൽ ശക്തമായതോടെ കപ്പൽ ജീവനക്കാർതന്നെ അറിയിച്ചതിനെ തുടർന്ന് യാത്ര പാതിവഴിയിൽ നിർത്തി മടങ്ങുകയായിരുന്നുവെന്നും അധികൃതർ പറഞ്ഞു. തിങ്കൾ ട്രിപ്പ് ഉണ്ടാകില്ലെന്നും അറിയിച്ചു. ബോൾഗാട്ടിയിൽനിന്നാണ് കപ്പൽ യാത്ര ആരംഭിക്കുന്നത്.










0 comments